മു​ല്ല​പ്പ​ള്ളി​ക്ക് കോ​വി​ഡ് ആ​ണെ​ന്ന് വ്യാ​ജ​പ്ര​ച​ര​ണം
മു​ല്ല​പ്പ​ള്ളി​ക്ക് കോ​വി​ഡ് ആ​ണെ​ന്ന് വ്യാ​ജ​പ്ര​ച​ര​ണം
Sunday, May 16, 2021 5:31 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന് കോ​വി​ഡ് ആ​ണെ​ന്ന് വ്യാ​ജ​പ്ര​ച​ര​ണം. സ്ഥി​തി​ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ്ര​ച​ര​ണം. ത​ല​ശേ​രി സ്വ​ദേ​ശി നൗ​ഷാ​ദ് മാ​ണി​ക്കോ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് ഐ​ഡി​യി​ൽ​നി​ന്നാ​യി​രു​ന്നു ഈ ​വ്യാ​ജ​സ​ന്ദേ​ശം.

ഒ​രു ദു​ഖ​വാ​ര്‍​ത്ത​യെ​ന്ന ത​ല​ക്കെ​ട്ടി​ല്‍, മു​ല്ല​പ്പ​ള്ളി​ക്ക് ക​ര​ള്‍ സം​ബ​ന്ധ​മാ​യ അ​സു​ഖം ഉ​ള്ള​തി​നാ​ല്‍ സ്ഥി​തി ഗു​രു​ത​ര​മാ​ണെ​ന്ന് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​യു​സി​ന് വേ​ണ്ടി എ​ല്ലാ​വ​രും പ്രാ​ര്‍​ഥി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു പോ​സ്റ്റ്. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഫോ​ണി​ല്‍ വി​ളി​ച്ച് ചോ​ദി​ച്ച​പ്പോ​ഴാ​ണ് മു​ല്ല​പ്പ​ള്ളി വി​വ​രം അ​റി​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.