സ്പു​ട്നി​ക് വാ​ക്സി​ന്‍റെ ര​ണ്ടാ​മ​ത്തെ ബാ​ച്ച് ഇ​ന്ത്യ​യി​ലെ​ത്തി
സ്പു​ട്നി​ക്  വാ​ക്സി​ന്‍റെ ര​ണ്ടാ​മ​ത്തെ ബാ​ച്ച് ഇ​ന്ത്യ​യി​ലെ​ത്തി
Sunday, May 16, 2021 5:18 PM IST
ഹൈ​ദ​രാ​ബാ​ദ്: റ​ഷ്യ​യു​ടെ കോ​വി​ഡ് വാ​ക്സി​നാ​യ സ്പു​ട്നി​ക് V ന്‍റെ ര​ണ്ടാ​മ​ത്തെ ബാ​ച്ച് ഇ​ന്ത്യ​യി​ലെ​ത്തി. തെ​ലു​ങ്കാ​ന​യി​ലെ ഹൈ​ദ​രാ​ബാ​ദ് രാ​ജീ​വ് ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് വാ​ക്സി​ൻ ര​ണ്ടാം ബാ​ച്ച് എ​ത്തി​യ​ത്. സ്പു​ട്‌​നി​ക് ഔ​ദ്യോ​ഗി​ക ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വി​മാ​ന​ത്തി​ല്‍ നി​ന്ന് വാ​ക്‌​സി​ന്‍ ബോ​ക്‌​സു​ക​ള്‍ ഇ​റ​ക്കു​ന്ന ചി​ത്ര​വും ക​ന്പ​നി ട്വീ​റ്റ് ചെ​യ്തു. കോ​വി​ഡി​നെ​തി​രാ​യ റ​ഷ്യ​ന്‍-​ഇ​ന്ത്യ​ന്‍ സം​യു​ക്ത പോ​രാ​ട്ട​ത്തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഇ​ന്ത്യ​യി​ലെ റ​ഷ്യ​ന്‍ അം​ബാ​സ​ഡ​ര്‍ നി​ക്കോ​ളാ​യ് കു​ഡാ​ഷെ​വ് പ​റ​ഞ്ഞു.

സ്പു​ട്നി​കാ​ണ് ഇ​ന്ത്യ ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ച്ച വിദേശ കോ​വി​ഡ് വാ​ക്സി​ൻ. ഈ ​മാ​സം ഒ​ന്നി​നാ​ണ് വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഹൈ​ദ​രാ​ബാ​ദി​ൽ എ​ത്തി​യ​ത്. 1,50,000 ഡോ​സ് വാ​ക്സി​ൻ അ​ന്ന് എ​ത്തി.​ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ത​ൽ വാ​ക്സി​ൻ കു​ത്തി​വ​യ്പ് ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ന്ത്യ​യി​ല്‍ സ്പു​ട്നി​ക് വാ​ക്സി​ന്‍ ഉ​ല്പാ​ദി​പ്പി​ക്കു​ന്ന​ത് ഡോ.​റെ​ഡ്ഡീ​സ് ലാ​ബോ​റ​ട്ട​റീ​സാ​ണ്. ഇ​റ​ക്കു​മ​തി ചെ​യ്ത സ്പു​ട്നി​ക് വാ​ക്‌​സി​ന്റെ ഒ​രു ഡോ​സി​ന് ഇ​ന്ത്യ​യി​ല്‍ 995 രൂ​പ വി​ല​യീ​ടാ​ക്കേ​ണ്ടി വ​രു​മെ​ന്ന് ഡോ.​റെ​ഡ്ഡീ​സ് ലാ​ബോ​റ​ട്ട​റി അ​റി​യി​ച്ചു​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.