ന​ട​ൻ രാ​ജ​ൻ പി. ​ദേ​വി​ന്‍റെ മ​രു​മ​ക​ളു​ടെ മ​ര​ണം; വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യ കേ​സെ​ടു​ത്തു
ന​ട​ൻ രാ​ജ​ൻ പി. ​ദേ​വി​ന്‍റെ മ​രു​മ​ക​ളു​ടെ മ​ര​ണം; വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യ കേ​സെ​ടു​ത്തു
Saturday, May 15, 2021 11:58 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച ന​ട​ന്‍ രാ​ജ​ന്‍ പി. ​ദേ​വി​ന്‍റെ മ​ക​ന്‍ ഉ​ണ്ണി പി. ​ദേ​വി​ന്‍റെ ഭാ​ര്യ പ്രി​യ​ങ്ക ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യ കേ​സെ​ടു​ത്തു. പ്രി​യ​ങ്ക​യു​ടെ സ​ഹോ​ദ​ര​ന്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ക​മ്മീ​ഷ​ന്‍ തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്പി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ബു​ധ​നാ​ഴ്ച​യാ​ണ് പ്രി​യ​ങ്ക​യെ വെ​മ്പ​യ​ത്തെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭ​ര്‍​ത്താ​വു​മാ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് മ​രി​ക്കു​ന്ന​തി​ന് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് പ്രി​യ​ങ്ക വെ​മ്പ​യ​ത്തെ വീ​ട്ടി​ല്‍ എ​ത്തി​യ​ത്.

മ​രി​ക്കു​ന്ന​തി​ന് മു​ന്‍​പ് ഉ​ണ്ണി​ക്കെ​തി​രെ പ്രി​യ​ങ്ക വ​ട്ട​പ്പാ​റ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. സ്ത്രീ​ധ​നം ന​ല്‍​കി​യ​ത് കു​റ​ഞ്ഞു പോ​യെ​ന്നാ​യി​രു​ന്നു പ​രാ​തി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്രി​യ​ങ്ക​യു​ടെ ശ​രീ​ര​ത്തി​ൽ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ​തി​ന്‍റെ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.