മ​ഹാ​രാ​ഷ്ട്രയി​ൽ കോ​വി​ഡ് മാ​ര​ക​മാ​യി തു​ട​രു​ന്നു; ഇ​ന്ന് 960 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി
മ​ഹാ​രാ​ഷ്ട്രയി​ൽ കോ​വി​ഡ് മാ​ര​ക​മാ​യി തു​ട​രു​ന്നു; ഇ​ന്ന് 960 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി
Sunday, May 16, 2021 2:41 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്രയി​ൽ കോ​വി​ഡ് മാ​ര​ക​മാ​യി തു​ട​രു​ന്നു. പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​കു​ന്നു​ണ്ടെ​ങ്കി​ലും മ​ര​ണ സം​ഖ്യ കു​തി​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്ച 960 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം അ​റു​പ​തി​നാ​യി​ര​ത്തി​നും മു​ക​ളി​ൽ എ​ത്തി​യി​രു​ന്നെ​ങ്കി​ൽ ഇ​ത് ഈ ​ആ​ഴ്ച​ക​ളി​ൽ കു​റ​യു​ന്ന പ്ര​വ​ണ​ത​യാ​ണ് കാ​ണി​ക്കു​ന്ന​ത്. ഇ​ന്ന് 34,898 കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ മ​ര​ണ സം​ഖ്യ കു​ത്ത​നെ ഉ​യ​രു​ന്ന​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ക​യാ​ണ്.

വെ​ള്ളി​യാ​ഴ്ച 695 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യെ​ങ്കി​ൽ ഇ​ന്ന് 960 പേ​രാ​ണ് മ​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രേ​ക്കാ​ൾ രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്ന​ത് ആ​ശ്വാ​സ​ത്തി​ന് വ​ക​ന​ൽ​കു​ന്നു​ണ്ട്. ഇ​ന്ന് 59,073 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ രോ​ഗ​മു​ക്തി നി​ര​ക്ക് 89.2 ശ​ത​മാ​ന​മാ​ണ്. പോ​സി​റ്റി​വി​റ്റി നി​ര​ക്കി​ലും കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച 17.33 ശ​ത​മാ​ന​മാ​ണ് ടി​പി​ആ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.