ഫാ​ബി​ഫ്ലു വി​ത​ര​ണം: ഗൗ​തം​ഗം​ഭീ​റി​നോ​ട് ഡ​ൽ​ഹി പോ​ലീ​സ് വി​ശ​ദീ​ക​ര​ണം തേ​ടി
ഫാ​ബി​ഫ്ലു വി​ത​ര​ണം: ഗൗ​തം​ഗം​ഭീ​റി​നോ​ട് ഡ​ൽ​ഹി പോ​ലീ​സ് വി​ശ​ദീ​ക​ര​ണം തേ​ടി
Friday, May 14, 2021 11:15 PM IST
കോ​വി​ഡ്: കോ​വി​ഡ് ചി​കി​ത്സ​യ്ക്കു ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്ന് ത​ന്‍റെ ഓ​ഫീ​സു​വ​ഴി വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ൽ ബി​ജെ​പി എം​പി ഗൗ​തം​ഗം​ഭീ​റി​നോ​ട് ഡ​ൽ​ഹി പോ​ലീ​സ് വി​ശ​ദീ​ക​ര​ണം തേ​ടി. എ​ല്ലാ വി​വ​ര​ങ്ങ​ളും പോ​ലീ​സി​ന് ന​ൽ‌​കി​യ​താ​യി ഗം​ഭീ​ർ പ്ര​തി​ക​രി​ച്ചു.

എ​ല്ലാ​യ്പ്പോ​ഴും ഡ​ൽ​ഹി​ക്കും അ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ​ക്കും ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി സ​ഹാ​യം ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​റ​സി​നെ​തി​രാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നാ​യ ഫാ​ബി​ഫ്ലു വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് മു​ൻ ക്രി​ക്ക​റ്റ് താ​രം കൂ​ടി​യാ​യ ഗം​ഭീ​റി​നോ​ട് പോ​ലീ​സ് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

ഫാ​ബി​ഫ്ലു വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നെ​തി​രെ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഗം​ഭീ​റി​നെ വി​മ​ർ​ശി​ച്ചി​രു​ന്നു. കോ​വി​ഡി​ന് ചി​കി​ത്സി​ക്കു​ന്ന മ​രു​ന്ന് വ​ൻ​തോ​തി​ൽ വി​ത​ര​ണം ന​ട​ത്താ​നും അ​ള​വി​ൽ കൂ​ടു​ത​ൽ വാ​ങ്ങി സൂ​ക്ഷി​ക്കാ​നും ഗം​ഭീ​റി​ന് എ​ങ്ങ​നെ​യാ​ണ് സാ​ധി​ക്കു​ന്ന​തെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു.

ഇ​വ ‍ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ക്കു​ന്ന മ​രു​ന്നു​ക​ള​ല്ലേ? എ​ങ്ങ​നെ​യാ​ണ് വ​ലി​യ അ​ള​വി​ല്‍ ഒ​രാ​ള്‍​ക്ക് മ​രു​ന്ന് കൈ​വ​ശം വെ​ക്കാ​നാ​കു​ക? ഈ ​മ​രു​ന്നു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ലൈ​സ​ൻ​സ് ഗം​ഭീ​റി​നു​ണ്ടോ? ഇ​വ​യ്ക്ക് ലൈ​സ​ൻ​സ് ആ​വ​ശ്യ​മി​ല്ലേ? ജ​സ്റ്റീ​സു​മാ​രാ​യ വി​പി​ന്‍ സം​ഘി, രേ​ഖ പ​ള്ളി എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.