എ​യ​ർ ഇ​ന്ത്യ സാ​റ്റ്സി​ലെ കേ​സ്: സ്വ​പ്ന സു​രേ​ഷി​നെ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു
എ​യ​ർ ഇ​ന്ത്യ സാ​റ്റ്സി​ലെ കേ​സ്: സ്വ​പ്ന സു​രേ​ഷി​നെ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു
Friday, May 14, 2021 8:10 PM IST
തി​രു​വ​ന​ന്ത​പു​രം: എ​യ​ർ ഇ​ന്ത്യാ സാ​റ്റ്സ് ജീ​വ​ന​ക്കാ​ര​നെ​തി​രേ വ്യാ​ജ പ​രാ​തി​ക​ൾ ച​മ​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​നെ ഈ ​മാ​സം 22 വ​രെ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. എ​യ​ർ ഇ​ന്ത്യാ സാ​റ്റ്സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന എ​ൽ.​എ​സ്. സി​ബു​വി​നെ​തി​രേ വ്യാ​ജ പ​രാ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ലാ​ണ് സ്വ​പ്ന സു​രേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൊ​ഫോ​പോ​സ ത​ട​വു​കാ​രി​യാ​യ സ്വ​പ്ന​യു​ടെ അ​റ​സ്റ്റ് ജ​യി​ലി​ൽ എ​ത്തി​യാ​ണ് ക്രൈം​ബ്രാ​ഞ്ച് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് ഓ​ണ്‍​ലൈ​നാ​യി ജു​ഡീ​ഷ്യ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ സ്വ​പ്ന​യെ 22 വ​രെ ക്രൈ​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ വി​ടാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

സി​ബു​വി​നെ​തി​രേ വ്യാ​ജ പ​രാ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ സ്വ​പ്ന​വ​യ്ക്കൊ​പ്പം എ​യ​ർ ഇ​ന്ത്യാ സാ​റ്റ്സ് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ജേ​ക്ക​ബി​നെ​യും ക്രൈം​ബ്രാ​ഞ്ച് പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. വ​നി​താ ജീ​വ​ന​ക്കാ​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ പേ​രി​ലാ​യി​രു​ന്നു സി​ബു​വി​നെ​തി​രേ പ​രാ​തി ഉ​യ​ർ​ന്ന​ത്.

തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രി​ൽ നി​ന്നു ക്രൈം​ബ്രാ​ഞ്ച് മൊ​ഴി​യെ​ടു​ത്തെ​ങ്കി​ലും പ​രാ​തി ന​ൽ​കി​യ കാ​ര്യം ആ​രും അ​റി​ഞ്ഞി​രു​ന്നി​ല്ല. എ​യ​ർ ഇ​ന്ത്യാ സാ​റ്റ്സ് ജീ​വ​ന​ക്കാ​രി​യാ​യി​രി​ക്കേ സ്വ​പ്ന സു​രേ​ഷ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി, സി​ബു​വി​നെ​തി​രേ ക​ള്ള​പ​രാ​തി ന​ൽ​കി​യെ​ന്നാ​ണു ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.