ദു​രി​താ​ശ്വാ​സ​ത്തി​നു​ള്ള പ​ണം എ​വി​ടു​ന്ന്? ബി.​വി ശ്രീ​നി​വാ​സി​നെ ഡ​ൽ​ഹി പോ​ലീ​സ് ചോ​ദ്യം ചെ​യ്തു
ദു​രി​താ​ശ്വാ​സ​ത്തി​നു​ള്ള പ​ണം എ​വി​ടു​ന്ന്? ബി.​വി ശ്രീ​നി​വാ​സി​നെ ഡ​ൽ​ഹി പോ​ലീ​സ് ചോ​ദ്യം ചെ​യ്തു
Friday, May 14, 2021 4:55 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ താ​ര​മാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ബി.​വി.​ശ്രീ​നി​വാ​സി​നെ ഡ​ല്‍​ഹി പോ​ലീ​സ് ചോ​ദ്യം ​ചെ​യ്തു. കോ​വി​ഡ് ദു​രി​താ​ശ്വാ​സ പ്ര​വ‍​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ഉ​റ​വി​ടം ഏ​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കാ​ണ​മെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ് ആ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

മ​രു​ന്നു​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി വി​ത​ര​ണം ചെ​യ്ത​താ​യും ദു​രി​താ​ശ്വ​സ പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ക്രൈം​ബ്രാ​ഞ്ച് സം​ഘം ശ്രീ​നി​വാ​സി​നെ ചോ​ദ്യം ചെ​യ്ത​ത്.

പോ​ലീ​സ് ന​ട​പ​ടി​യി​ൽ ഭ​യ​പ്പെ​ട്ട് പി​ന്നോ​ട്ട് പോ​കി​ല്ലെ​ന്നും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നും ശ്രീ​നി​വാ​സ് പ്ര​തി​ക​രി​ച്ചു. ഞ​ങ്ങ​ൾ തെ​റ്റാ​യി​ട്ടൊ​ന്നും ചെ​യ്തി​ല്ല. ഒ​രു ചെ​റി​യ സ​ഹാ​യം പോ​ലും ഒ​രു മ​നു​ഷ്യ​ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര ​സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യ​മാ​യി പ​ക​പോ​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നെ ഒ​രു കു​റ്റ​കൃ​ത്യ​മാ​യാ​ണ് മോ​ദി സ​ര്‍​ക്കാ​ര്‍ കാ​ണു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ശ്രീ​നി​വാ​സി​നെ​യും മ​റ്റു പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ​യും ചോ​ദ്യം​ ചെ​യ്യാ​ന്‍ മോ​ദി​യും അ​മി​ത് ഷാ​യും പോ​ലീ​സി​നെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ലേ​ക്ക് അ​യ​ച്ച​തെ​ന്നും കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ര​ണ്‍​ദീ​പ് സു​ര്‍​ജേ​വാ​ല ട്വീ​റ്റി​ല്‍ പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ജീ​വ​മാ​യി രം​ഗ​ത്തു​ള്ള ​ശ്രീ​നി​വാ​സി​ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ പ്ര​ശം​സ​യാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ഡ​ല്‍​ഹി​യി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ശ്രീ​നി​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.