രാ​ജ്യം ത​ല​കു​നി​ക്കു​ന്നു.. മ​ധ്യ​പ്ര​ദേ​ശി​ലും സ​മാ​ന​മാ​യ വാ​ർ​ത്ത; ന​ദി​ക​ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ഴു​കു​ന്നു
രാ​ജ്യം ത​ല​കു​നി​ക്കു​ന്നു.. മ​ധ്യ​പ്ര​ദേ​ശി​ലും സ​മാ​ന​മാ​യ വാ​ർ​ത്ത; ന​ദി​ക​ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ഴു​കു​ന്നു
Wednesday, May 12, 2021 11:30 AM IST
ഭോ​പ്പാ​ൽ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ബി​ഹാ​റി​ലും ഗം​ഗാ ന​ദി​യി​ൽ നൂ​റോ​ളം മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ന്ന വാ​ർ​ത്ത വ​ന്ന​തി​നു പി​ന്നാ​ലെ മ​ധ്യ​പ്ര​ദേ​ശി​ലും സ​മാ​ന​മാ​യ സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​ന്ന ജി​ല്ല​യി​ലു​ള്ള റു​ഞ്ജ് ന​ദി​യി​ലൂ​ടെ പത്തോളം മൃതദേഹങ്ങൾ ഒ​ഴു​കു​ന്ന​താ​യാ​ണ് മാധ്യമ റി​പ്പോ​ർ​ട്ടു​ക​ൾ പറയുന്നത്.

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ത​ള്ളി​യി​രി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ഴു​കി ന​ട​ക്കു​ന്ന​തി​ന്‍റെ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ക്കു​ന്നു​ണ്ട്. കു​ടി​വെ​ള്ള​ത്തി​നും നി​ത്യേ​ന​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ഈ ​ന​ദി​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

അ​തേ​സ​മ​യം, സം​ഭ​വ​ത്തോ​ട് ഇ​തു​വ​രെ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളാ​രും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. നേ​ര​ത്തേ, ബി​ഹാ​ർ ഉ​ത്ത​ർ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഗം​ഗാ ന​ദി​യി​ൽ നൂ​റോ​ളം മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ലോ​ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് മൃ​ത​സം​സ്കാ​ര​ത്തി​നു​ള്ള വി​റ​കി​ന്‍റെ​യും മ​റ്റു വ​സ്തു​ക്ക​ളു​ടെ​യും അ​പ​ര്യാ​പ്ത​മൂ​ലം, മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ന​ദി​യി​ൽ ഒ​ഴു​ക്കി​യ​താ​കാ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.