കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ മോ​ദി അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന് ജെ.​പി ന​ദ്ദ
കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ മോ​ദി അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന് ജെ.​പി ന​ദ്ദ
Tuesday, May 11, 2021 12:17 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ കോ​ൺ​ഗ്ര​സ് ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്നു​വെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ. കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യാ​ണെ​ന്നും ന​ദ്ദ പ​റ​ഞ്ഞു.

പ്ര​തി​സ​ന്ധി കാ​ല​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്തി​യി​ൽ ആ​ശ്ച​ര്യ​മി​ല്ല, എ​ന്നാ​ൽ സ​ങ്ക​ട​മു​ണ്ട്. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​യ​ത്ന​ത്തി​ന്‍റെ വി​ല ക​ള​യു​ന്ന​താ​ണ് ചി​ല നേ​താ​ക്ക​ളു​ടെ പ്ര​സ്താ​വ​ന​ക​ളെ​ന്നും ന​ദ്ദ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് അ​യ​ച്ച ക​ത്തി​ൽ വി​മ​ർ​ശി​ക്കു​ന്നു.

കേ​ര​ള​ത്തി​ല​ട​ക്കം വ​ൻ റാ​ലി​ക​ൾ ന​ട​ത്തി​യ ശേ​ഷം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത് കോ​ൺ​ഗ്ര​സി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പാ​ണ്. ലോ​ക​ത്ത് ഏ​റ്റ​വും വ​ലി​യ വാ​ക്സീ​നേ​ഷ​ൻ ഡ്രൈ​വ് ന​ട​ക്കു​ന്ന​ത് ഇ​ന്ത്യ​യി​ലാ​ണ്. ഇ​തു​വ​രെ 80 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ സൗ​ജ​ന്യ റേ​ഷ​ൻ ന​ൽ​കി​യെ​ന്നും ന​ദ്ദ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.