സ്റ്റാ​ലി​ന്‍റെ ഉ​ത്ത​ര​വു​ക​ൾ​ക്ക് "ക​രു​ണാ​നി​ധി ട​ച്ച്'
സ്റ്റാ​ലി​ന്‍റെ ഉ​ത്ത​ര​വു​ക​ൾ​ക്ക് "ക​രു​ണാ​നി​ധി ട​ച്ച്'
Sunday, May 9, 2021 7:10 AM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ ഉ​ത്ത​ര​വു​ക​ൾ​ക്ക് ക​രു​ണാ​നി​ധി ട​ച്ച്. ആ​ദ്യ ദി​നം സ്റ്റാ​ലി​ൻ ഒ​പ്പു​വ​ച്ച അ‍​ഞ്ച് ഉ​ത്ത​ര​വു​ക​ളും ത​ന്‍റെ പി​താ​വാ​യ ക​രു​ണാ​നി​ധി സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫൗ​ണ്ടെ​യ്ന്‍ പേ​ന കൊ​ണ്ടാ​യി​രു​ന്നു. വാ​ലി​റ്റി 69 എ​ന്ന പേ​ന​യാ​ണ് ക​രു​ണാ​നി​ധി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ക​ലൈ​ഞ്ജ​റു​ടെ സ്വ​പ്നം കൂ​ടി​യാ​യി​രു​ന്നു സ്റ്റാ​ലി​ന്‍റെ മു​ഖ്യ​മ​ന്ത്രി പ​ദ​വി.

സ​ര്‍​ക്കാ​രി​ന്‍റെ ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സു​ള്ള​വ​ര്‍​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ കോ​വി​ഡ് ചി​കി​ത്സ സൗ​ജ​ന്യ​മാ​ക്കി​യാ​യി​രു​ന്നു സ്റ്റാ​ലി​ന്‍റെ ആ​ദ്യ ഉ​ത്ത​ര​വ്. സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​വി​ന്‍ പാ​ലി​ന് മൂ​ന്നു രൂ​പ കു​റ​ച്ചു. ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്കു സൗ​ജ​ന്യ യാ​ത്ര. ബി​പി​എ​ല്‍ കു​ടും​ബ​ങ്ങ​ള്‍​ക്ക് കോ​വി​ഡ് ദു​രി​താ​ശ്വാ​സ​മാ​യി 2,000 രൂ​പ വീ​തം ഈ ​മാ​സം ത​ന്നെ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ഉ​ത്ത​ര​വി​ലും സ്റ്റാ​ലി​ൻ ആ​ദ്യ​ദി​നം ഒ​പ്പു​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.