ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി പാ​ലാ​ക്കാ​രി
ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി പാ​ലാ​ക്കാ​രി
Saturday, May 8, 2021 11:29 PM IST
കോ​ട്ട​യം: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി മ​ല​യാ​ളി. കോ​ട്ട​യം ജി​ല്ല​യി​ലെ പാ​ലാ​യ്ക്ക് സ​മീ​പം പൂ​വ​ര​ണി സ്വ​ദേ​ശി​നി​യാ​യ അ​നു ജോ​ർ​ജ് ഐ​എ​എ​സ് ആ​ണ് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. ചെ​ന്നൈ​യി​ൽ പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗം അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യാ​ണ് അ​നു.

തി​രു​വ​ന​ന്ത​പു​രം വി​മ​ന്‍​സ് കോ​ള​ജി​ല്‍ നി​ന്നും ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ല്‍ ബി​രു​ദം നേ​ടി​യ അ​നു, ജെ​എ​ന്‍​യു​വി​ല്‍ നി​ന്ന് സോ​ഷ്യോ​ള​ജി​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും എം​ഫി​ല്ലും നേ​ടി. 2002ല്‍ ​ഇ​ന്ത്യ​ന്‍ റ​വ​ന്യൂ സ​ര്‍​വീ​സ് ല​ഭി​ച്ചു. തു​ട​ർ​ന്ന് 2003ല്‍ ​ഇ​രു​പ​ത്തി​യ​ഞ്ചാം റാ​ങ്കോ​ടെ​യാ​ണ് ഐ​എ​എ​സ് നേ​ടി​യ​ത്.

തി​രു​പ്പ​ത്തൂ​ര്‍, ക​ട​ലൂ​ര്‍ ജി​ല്ല​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.