ബി​ജെ​പി​ക്കെ​തി​രാ​യി പോ​സ്റ്റ്; ക​വി സ​ച്ചി​ദാ​ന്ദ​ന് ഫേ​സ്ബു​ക്കി​ന്‍റെ വി​ല​ക്ക്
ബി​ജെ​പി​ക്കെ​തി​രാ​യി പോ​സ്റ്റ്; ക​വി സ​ച്ചി​ദാ​ന്ദ​ന് ഫേ​സ്ബു​ക്കി​ന്‍റെ വി​ല​ക്ക്
Saturday, May 8, 2021 9:44 PM IST
തി​രു​വ​ന​ന്ത​പു​രം: ക​വി സ​ച്ചി​ദാ​ന​ന്ദ​ന് താ​ത്കാ​ലി​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി ഫേ​സ്ബു​ക്ക്. ക​മ്യൂ​ണി​റ്റി സ്റ്റാ​ൻ​ഡേ​ർ​ഡ് ലം​ഘി​ച്ച​തി​നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് ഫേ​സ്ബു​ക്ക് അ​റി​യി​ച്ച​താ​യി സ​ച്ചി​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് വി​ല​ക്ക് വ​ന്ന​ത്. കേ​ര​ള​ത്തി​ലെ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച് പോ​സ്റ്റ് ചെ​യ്ത​തി​നാ​ണ് വി​ല​ക്കെ​ന്ന് സ​ച്ചി​ദാ​ന​ന്ദ​ൻ പ്ര​തി​ക​രി​ച്ചു.

വി​ദ്വേ​ഷ​പ​ര​മാ​യ ഉ​ള്ള​ട​ക്ക​മു​ള്ള​ത​ല്ല വി​ഡി​യോ​യെ​ന്നും താ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള ബി​ജെ​പി​യു​ടെ വി​മ​ർ​ശ​ക​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് ക​രു​തു​ന്ന​താ​യും സ​ച്ചി​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു. കേ​ന്ദ്ര സ​ർ​ക്കാ​റും ഫേ​സ്ബു​ക്കും ധാ​ര​ണ​യു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കു​ന്നു​വെ​ന്നും സ​ച്ചി​ദാ​ന​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.