ബം​ഗാ​ളി​ലെ സം​ഘ​ർ​ഷം; ചീ​ഫ് സെ​ക്ര​ട്ട​റി​യും ഡി​ജി​പി​യും ഗ​വ​ർ​ണ​റെ ക​ണ്ടു
ബം​ഗാ​ളി​ലെ സം​ഘ​ർ​ഷം; ചീ​ഫ് സെ​ക്ര​ട്ട​റി​യും ഡി​ജി​പി​യും ഗ​വ​ർ​ണ​റെ ക​ണ്ടു
Saturday, May 8, 2021 9:16 PM IST
കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ലെ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശ​നു​സ​ര​ണം ഡി​ജി​പി​യും ചീ​ഫ് സെ​ക്ര​ട്ട​റി​യും രാ​ജ്ഭ​വ​നി​ൽ എ​ത്തി. എ​ന്നാ​ൽ റി​പ്പോ​ർ​ട്ട് ക​രു​താ​തെ എ​ത്തി​യ ഇ​രു​വ​രെ​യും ഗ​വ​ർ​ണ​ർ കു​റ്റ​പ്പെ​ടു​ത്തി. അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​ൻ ത​ന്നെ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും ഗ​വ​ർ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

നേ​ര​ത്തെ, ഗ​വ​ർ​ണ​റെ കാ​ണാ​നാ​കി​ല്ലെ​ന്നാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി നി​ല​പാ​ടെ​ടു​ത്ത​ത്. എ​ന്നാ​ൽ ഇ​തി​നു പി​ന്നാ​ലെ ഗ​വ​ർ​ണ​റു​ടെ രൂ​ക്ഷ വി​മ​ർ​ശ​ന​ത്തെ തു​ട​ർ​ന്ന് തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു.

സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​ര്‍​ജി ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ൽ ഗ​വ​ർ​ണ​റെ കാ​ണാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്നു​മാ​ണ് ഗ​വ​ർ​ണ​ർ വി​മ​ർ​ശി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.