എ​യിം​സി​ലെ നൂറിൽ ​അ​ധി​കം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
എ​യിം​സി​ലെ നൂറിൽ ​അ​ധി​കം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Saturday, May 8, 2021 7:59 PM IST
ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഋ​ഷി​കേ​ശി​ലു​ള്ള ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ലെ ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ഉ​ൾ​പ്പ​ടെ 100ൽ ​അ​ധി​കം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 110 ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ലെ പി​ആ​ർ​ഒ ആ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മു​ഴു​വ​ൻ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​രു​ന്നു. കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി ഇ​ട​പ​ഴു​കി​യ​താ​കാം രോ​ഗം പ​ട​രാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ക​രു​തു​ന്നു.

ചീ​ഫ് മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട​ന്‍റ് വി​ജ​യേ​ഷ് ഭ​ര​ദ്വാ​ജി​ന് നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.