കോ​വി​ഡ്: വാ​ർ​ഡ് ത​ല സ​മി​തി​ക​ൾ സ​ജീ​വ​മ​ല്ല; അ​ലം​ഭാ​വം വെ​ടി​യ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
കോ​വി​ഡ്: വാ​ർ​ഡ് ത​ല സ​മി​തി​ക​ൾ സ​ജീ​വ​മ​ല്ല; അ​ലം​ഭാ​വം വെ​ടി​യ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Saturday, May 8, 2021 6:51 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ നേ​രി​ടു​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണെ​ന്നും പ​ട​രു​ന്ന​ത് തീ​വ്ര​വ്യാ​പ​ന ശ​ക്തി​യു​ള്ള വൈ​റ​സാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ടി​പി​ആ​ർ കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

ചി​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വു​ണ്ട്. ഇ​ത്ത​രം കു​റ​വു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണം. വാ​ർ​ഡ് ത​ല സ​മി​തി​ക​ൾ പ​ല​യി​ട​ത്തും സ​ജീ​വ​മ​ല്ല. അ​ലം​ഭാ​വം വെ​ടി​ഞ്ഞ് എ​ല്ലാ വാ​ർ​ഡു​ക​ളി​ലും സ​മി​തി​ക​ൾ ഉ​ണ്ടാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ​യും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ക​രെ​യും ക​ണ്ടെ​ത്ത​ണം. വാ​ർ​ഡു​ത​ല സ​മി​തി​ക​ൾ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ മു​ൻ​നി​ര​യി​ലെ പ്ര​വ​ർ​ത്ത​ക​രാ​ണ്. ഇ​വ​ർ​ക്ക് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ൽ മു​ൻ​ഗ​ണ​ന ഉ​ണ്ടാ​കും. ആം​ബു​ല​ൻ​സ് തി​ക​യു​ന്നി​ല്ലെ​ങ്കി​ൽ പ​ക​രം വാ​ഹ​ന​ങ്ങ​ളു​ടെ പ​ട്ടി​ക വേ​ണം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ വാ​ർ​ഡു​ത​ല സ​മി​തി ഇ​ട​പെ​ട​ണം. വ​യോ​ജ​ന​ങ്ങ​ളു​ടെ​യും രോ​ഗി​ക​ളു​ടെ​യും പ​ട്ടി​ക ത​യാ​റാ​ക്ക​ണം. പ​ൾ​സ് ഓ​ക്സി മീ​റ്റ​റു​ക​ളു​ടെ പൂ​ൾ ത​യാ​റാ​ക്ക​ണം. ഒ​രു വാ​ർ​ഡ് ത​ല സ​മി​തി അ​ഞ്ച് പ​ൾ​സ് ഓ​ക്സി മീ​റ്റ​റെ​ങ്കി​ലും ക​രു​ത​ണം. ഒ​രോ വാ​ർ​ഡി​ലും സ​ന്ന​ദ്ധ സേ​ന ഉ​ണ്ടാ​ക്ക​ണം. പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ ഉ​ണ്ടാ​ക്ക​ണം. പ്രാ​ദേ​ശിക ത​ല​ത്തി​ൽ ഒ​ന്നി​ല​ധി​കം മെ​ഡി​ക്ക​ൽ ടീ​മും വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​രും നേ​രി​യ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രും വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണം. വീ​ടു​ക​ളി​ൽ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് മാ​റ​ണം. ഡി​സി​സി​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ഭ​ക്ഷ​ണം വാ​ർ​ഡ് ത​ല സ​മി​തി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓ​രോ വാ​ർ​ഡി​ലും ആ​വ​ശ്യ​ത്തി​ന് മ​രു​ന്ന് ക​രു​ത​ണം. കി​ട്ടാ​ത്ത​വ എ​ത്തി​ക്ക​ണം, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണം ആ​വ​ശ്യ​ത്തി​നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്നെ​ങ്കി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ അ​ത്ത​രം കാ​ര്യ​ങ്ങ​ൾ കൊ​ണ്ട് വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

പ​ൾ​സ് ഓ​ക്സി​മീ​റ്റ​റി​നും മാ​സ്കി​നും അ​മി​ത വി​ല ഈ​ടാ​ക്കി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കും. വാ​ക്സീ​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്കൊ​ഴി​വാ​ക്കാ​ൻ വാ​ർ​ഡ് സ​മി​തി​ക​ൾ​ക്ക് ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടാ​നാ​വ​ണം. പ​ൾ​സ് ഓ​ക്സി മീ​റ്റ​റു​ക​ൾ ശേ​ഖ​രി​ച്ച് അ​തി​ന്‍റെ ഒ​രു പൂ​ളു​ണ്ടാ​ക്കാ​നും വാ​ർ​ഡ് ത​ല സ​മി​തി നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.