മ​മ​ത അ​യ​യു​ന്നു; ചീ​ഫ് സെ​ക്ര​ട്ട​റി​യും പോ​ലീ​സ് മേ​ധാ​വി​യും ഗ​വ​ർ​ണ​റെ കാ​ണും
മ​മ​ത അ​യ​യു​ന്നു; ചീ​ഫ് സെ​ക്ര​ട്ട​റി​യും പോ​ലീ​സ് മേ​ധാ​വി​യും ഗ​വ​ർ​ണ​റെ കാ​ണും
Saturday, May 8, 2021 9:11 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും ത​മ്മി​ലു​ണ്ടാ​യ പോ​ര് അ​യ​യു​ന്നു. ചീ​ഫ് സെ​ക്ര​ട്ട​റി​യും പോ​ലീ​സ് മേ​ധാ​വി​യും ഗ​വ​ർ​ണ​റെ കാ​ണാ​മെ​ന്ന് അ​റി​യി​ച്ചു.

ഇ​ന്നു വൈ​കി​ട്ട് ആ​റി​ന് രാ​ജ്ഭ​വ​നി​ൽ എ​ത്തു​മെ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും ഓ​ഫീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഗ​വ​ർ​ണ​റെ കാ​ണാ​നാ​കി​ല്ലെ​ന്നാ​ണ് നേ​ര​ത്തേ ചീ​ഫ് സെ​ക്ര​ട്ട​റി നി​ല​പാ​ടെ​ടു​ത്ത​ത്. എ​ന്നാ​ൽ ഇ​തി​നു പി​ന്നാ​ലെ ഗ​വ​ർ​ണ​റു​ടെ രൂ​ക്ഷ വി​മ​ർ​ശ​ന​ത്തെ തു​ട​ർ​ന്ന് തീ​രു​മാ​നം മാ​റ്റുകയായിരുന്നു.

സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​ര്‍​ജി ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ൽ ഗ​വ​ർ​ണ​റെ കാ​ണാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്നു​മാ​ണ് ഗ​വ​ർ​ണ​ർ വി​മ​ർ​ശി​ച്ച​ത്.

നേ​ര​ത്തേ, ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് മു​ൻ​പ് ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജ്ഭ​വ​നി​ൽ എ​ത്ത​ണ​മെ​ന്നാ​ണ് ഗ​വ​ർ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സം​ഘ​ർ​ഷ​ത്തെ കു​റി​ച്ച് സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഇ​നി​യും റി​പ്പോ​ർ​ട്ട് ന​ൽ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.