ആ​വ​ശ്യ​മ​രു​ന്നു​ക​ൾ​ക്ക് 112ൽ ​വി​ളി​ക്കാം; പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​ക്കും
ആ​വ​ശ്യ​മ​രു​ന്നു​ക​ൾ​ക്ക് 112ൽ ​വി​ളി​ക്കാം; പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​ക്കും
Saturday, May 8, 2021 9:42 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ നി​ല​വി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ള്‍​ക്ക് അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളി​ല്‍ നി​ന്ന് മ​രു​ന്ന് വാ​ങ്ങാ​ന്‍ പോ​ലീ​സ് സ​ഹാ​യം തേ​ടാം. ഇ​തി​നാ​യി ജ​ന​ങ്ങ​ൾ​ക്ക് 112 എ​ന്ന പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.

ഹൈ​വേ പോ​ലീ​സാ​ണ് വീ​ടു​ക​ളി​ൽ മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കു​ക. മ​രു​ന്നു​ക​ളു​ടെ പേ​ര് വാ​ട്ട്സ്ആ​പ്പ് വ​ഴി പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും വേ​ണം. വീ​ടു​ക​ളി​ല്‍ ത​ന്നെ കി​ട​പ്പി​ലാ​യ രോ​ഗി​ക​ള്‍​ക്ക് ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നു​ക​ൾ ആ​വ​ശ്യ​മു​ള്ള പ​ക്ഷം എ​ത്തി​ച്ചു ന​ൽ​കാ​നാ​യി​രി​ക്കും മു​ൻ​ഗ​ണ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.