മോ​ദി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി; സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് സോ​ണി​യ ഗാന്ധി
മോ​ദി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി; സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് സോ​ണി​യ ഗാന്ധി
Friday, May 7, 2021 4:57 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​യ​തോ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ ക​ട​ന്നാ​ക്ര​മി​ച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. മോ​ദി സ​ർ​ക്കാ​ർ ന​മ്മു​ടെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തെ സം​വി​ധാ​ന​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി എ​ന്ന നി​ല​യി​ൽ മോ​ദി പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്നും സോ​ണി​യ ഗാ​ന്ധി പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ കോ​വി​ഡ് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി കേ​ന്ദ്രം ഉ​ട​ൻ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും അ​വ​ർ അ​വ​ശ്യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗി​ത്തി​ലാ​ണ് സോ​ണി​യ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ വാ​ക്സി​ൻ ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​തി​ലും കേ​ന്ദ്രം പ​രാ​ജ​യ​പ്പെ​ട്ടു. എ​ല്ലാ ത​ര​ത്തി​ലു​ള്ള ആ​ശ​യ​വി​നി​മ​യ​വും ബ​ധി​ര ക​ർ​ണ​ങ്ങ​ളി​ലാ​ണ് പ​തി​ച്ച​ത്. അ​വ​യോ​ടൊ​ന്നും സ​ർ​ക്കാ​ർ അ​ർ​ഥ​വ​ത്താ​യ രീ​തി​യി​ല​ല്ല പ്ര​തി​ക​രി​ച്ച​ത്. സ്വ​യം ഉ​ത്ത​രം ക​ണ്ടെ​ത്തു​മെ​ന്ന പോ​ലെ​യാ​ണ് സ​ർ​ക്കാ​ർ പെ​രു​മാ​റി​യ​തെ​ന്നും മോ​ദി​ക്ക് മ​ൻ​മോ​ഹ​ൻ സിം​ഗും രാ​ഹു​ൽ ഗാ​ന്ധി​യും എ​ഴു​തി​യ ക​ത്തു​ക​ളെ പ​രാ​മ​ർ​ശി​ച്ച് സോ​ണി​യ പ​റ​ഞ്ഞു,

ഇ​ത് സ​ർ​ക്കാ​രും ന​മ്മ​ളും ത​മ്മി​ലു​ള്ള യു​ദ്ധ​മ​ല്ല, പ​ക​രം കൊ​റോ​ണ​യും ന​മ്മ​ളും ത​മ്മി​ലു​ള്ള യു​ദ്ധ​മാ​ണ്. ഈ ​പ്ര​തി​സ​ന്ധി​യെ നേ​രി​ടാ​ൻ ശാ​ന്ത​വും ക​ഴി​വു​റ്റ​തും ദീ​ർ​ഘ​വീ​ക്ഷ​ണ​വു​മു​ള്ള ഒ​രു നേ​തൃ​ത്വ​മാ​ണ് ആ​വ​ശ്യം. ജ​ന​ങ്ങ​ളോ​ട് സ​ഹാ​നു​ഭൂ​തി​യി​ല്ലാ​ത്ത ഒ​രു രാ​ഷ്ട്രീ​യ നേ​തൃ​ത്വം മൂ​ലം രാ​ജ്യം മു​ട​ന്തു​ക​യാ​ണ്. മോ​ദി സ​ർ​ക്കാ​രി​ന്‍റെ നി​സം​ഗ​ത​യു​ടെ​യും ക​ഴി​വി​ല്ലാ​യ്മ​യു​ടെ​യും ഭാ​രം മൂ​ലം നാം ​മു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ന​മ്മ​ൾ സേ​വ​ന​ത്തി​ലൂ​ടെ സ്വ​യം സ​മ​ർ​പ്പി​ക്കേ​ണ്ട സ​മ​യ​മാ​ണ് ഇ​തെ​ന്നും സോ​ണി​യ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.