മു​ല്ല​പ്പ​ള്ളി​യെ ഉ​ന്ന​മി​ട്ട് നേ​താ​ക്ക​ൾ; ചെ​ന്നി​ത്ത​ല​യ്ക്കും വി​മ​ർ​ശ​നം
മു​ല്ല​പ്പ​ള്ളി​യെ ഉ​ന്ന​മി​ട്ട് നേ​താ​ക്ക​ൾ; ചെ​ന്നി​ത്ത​ല​യ്ക്കും വി​മ​ർ​ശ​നം
Friday, May 7, 2021 4:08 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ ദ​യ​നീ​യ തോ​ൽ​വി ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗ​ത്തി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും വി​മ​ർ​ശ​നം.

മു​ല്ല​പ്പ​ള്ളി സ്ഥാ​ന​മൊ​ഴി​യ​ണ​മെ​ന്ന് ഭൂ​രി​ഭാ​ഗം നേ​താ​ക്ക​ളും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മു​ല്ല​പ്പ​ള്ളി​യും ചെ​ന്നി​ത്ത​ല​യും മാ​റി​നി​ൽ​ക്ക​ണ​മെ​ന്നാ​ണ് മു​തി​ർ​ന്ന നേ​താ​വ് പി.​ജെ.​കു​ര്യ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

രാ​വി​ലെ യോ​ഗ​ത്തി​ന്‍റെ ആ​രം​ഭ​ത്തി​ൽ ത​ന്നെ ആ​രോ​പ​ണ​ങ്ങ​ളെ മു​ല്ല​പ്പ​ള്ളി പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ത​ന്നെ ഒ​റ്റ​തി​രി​ഞ്ഞ് ആ​ക്ര​മി​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു മു​ല്ല​പ്പ​ള്ളി​യു​ടെ പ​രാ​തി.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ വി​ജ​യം ല​ഭി​ച്ച​പ്പോ​ൾ ത​നി​ക്ക് ക്ര​ഡി​റ്റ് ന​ൽ​കാ​തി​രു​ന്ന​വ​ർ ഇ​പ്പോ​ൾ തോ​ൽ​വി ത​ന്‍റെ മേ​ൽ കെ​ട്ടി​വ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു മു​ല്ല​പ്പ​ള്ളി​യു​ടെ ആ​രോ​പ​ണം.

എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി അ​ധ്യ​ക്ഷ​ൻ എ​ന്ന നി​ല​യി​ൽ തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ത​നി​ക്കാ​ണെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. കെ​പി​സി​സി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി പു​ന​സം​ഘ​ട​ന വേ​ണ​മെ​ന്ന് കെ.​സു​ധാ​ക​ര​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

തോ​ൽ​വി​യി​ൽ പ​ര​സ്പ​രം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് ആ​ർ​എ​സ്എ​സി​ന് അ​വ​സ​ര​മു​ണ്ടാ​ക്കി കൊ​ടു​ക്ക​രു​തെ​ന്ന് നേ​താ​ക്ക​ൾ പൊ​തു നി​ല​പാ​ടെ​ടു​ത്തു. ഹൈ​ക്ക​മാ​ൻ​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് യോ​ഗം പു​രോ​ഗ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.