16 ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി;​ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
16 ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി;​ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Friday, May 7, 2021 11:53 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. വി​ള​വൂ​ർ​ക്ക​ൽ സ്‌​കൂ​ളി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് കാ​റി​ൽ ചാ​ക്കു​ക​ളി​ലാ​ക്കി​യ ഹാ​ൻ​സ്, കൂ​ൾ, ശം​ബു എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​മം ഇ​ട​യ്‌​ക്കോ​ട് സ്വ​ദേ​ശി എം.​ഷം​സു​ദ്ദീ​നെ (55) ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ ക​ളി​യി​ക്കാ​വി​ള​യി​ൽ നി​ന്ന് മൊ​ത്ത​വ്യാ​പാ​ര​ത്തി​നാ​യി വാ​ങ്ങി​യ​താ​ണെ​ന്നും ആ​വ​ശ്യ​ക്കാ​ർ​ക്ക് ജി​ല്ല​യി​ലെ വി​വി​ധ ക​ട​ക​ളി​ൽ കൊ​ടു​ക്കു​ന്നു​ണ്ടെ​ന്നും പ്ര​തി സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.‌

എ​സ്ഐ രാ​ജേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ ന​ജീ​ബ്, അ​ഭി​ലാ​ഷ്, ജ​യ​ശ​ങ്ക​ർ എ​ന്നി​വ​രാ​ണ് ഷം​സു​ദ്ദീ​നെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.