യു​എ​സി​ൽ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ൽ വെ​ടി​യു​തി​ർ​ത്തു; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്
യു​എ​സി​ൽ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ൽ വെ​ടി​യു​തി​ർ​ത്തു; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്
Friday, May 7, 2021 11:04 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ൽ വി​ദ്യാ​ര്‍​ഥി​നി സ​ഹ​പ​ഠി​ക​ള്‍​ക്കും സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര്‍​ക്കും നേ​രെ വെ​ടി​യു​തി​ര്‍​ത്തു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ യു​എ​സ് സം​സ്ഥാ​ന​മാ​യ ഐ​ഡ​ഹോ​യി​ലെ സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഒ​രു സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. എ​ന്നാ​ല്‍ ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ല. അ​ധ്യാ​പ​ക​നാ​ണ് പെ​ണ്‍​കു​ട്ടി​യി​ല്‍ നി​ന്നും തോ​ക്ക് പി​ടി​ച്ചു​വാ​ങ്ങി​യ​ത്. റി​ഗ്ബി മി​ഡി​ല്‍ സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം. സ്‌​കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് വെ​ടി​യു​തി​ര്‍​ത്ത​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ പേ​രും മ​റ്റ് വി​വ​ര​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കു‌​ട്ടി​ക്ക് 11 അ​ല്ലെ​ങ്കി​ൽ 12 വ​യ​സു​ണ്ടെ​ന്ന് ക​രു​തു​ന്നു. ബാ​ഗി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചാ​ണ് പെ​ൺ​കു​ട്ടി തോ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. പോ​ലീ​സ് എ​ത്തി വി​ദ്യാ​ര്‍​ഥി​നി​യെ ക​സ്റ്റ​ഡി​ല്‍ എ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.