ബ്ര​സീ​ലി​ൽ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​കാ​രും പോ​ലീ​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ; 25 പേ​ർ കൊ​ല്ല​പ്പെ​ട്ടു
ബ്ര​സീ​ലി​ൽ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​കാ​രും പോ​ലീ​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ; 25 പേ​ർ കൊ​ല്ല​പ്പെ​ട്ടു
Friday, May 7, 2021 7:38 AM IST
റി​യോ ഡി ​ജ​നീ​റോ: ബ്ര​സീ​ലി​ലെ റി​യോ ഡി ​ജ​നീ​റോ​യി​ൽ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​കാ​രും പോ​ലീ​സും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ൾ​പ്പെ​ടെ 25 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ജാ​ക്ക​റെ​സി​ൻ‌​ഹോ മേ​ഖ​ല​യി​ലെ ഫാ​വെ​ല​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ടെ​യാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​ത്.

മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലേ​ക്ക് കു​ട്ടി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ൻ​ഡ്രെ ലി​യോ​നാ​ർ​ഡോ ഡി ​മെ​ല്ലോ ഫ്രി​യാ​സാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മെ​ട്രോ ട്രെ​യി​നി​ലെ ര​ണ്ട് യാ​ത്ര​ക്കാ​ർ​ക്ക് ഏ​റ്റു​മു​ട്ട​ലി​നി​ടെ വെ​ടി​യേ​റ്റെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. പോ​ലീ​സ് ഫാ​വെ​ല​യി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ മ​യ​ക്കു​മ​രു​ന്ന് സം​ഘാം​ഗ​ങ്ങ​ളി​ൽ ചി​ല​ർ മേ​ൽ​ക്കൂ​ര​യി​ലൂ​ടെ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.