തൃ​ശൂ​രി​ന് ന​ന്ദി, വോ​ട്ട് ന​ൽ​കാ​ത്ത​വ​ർ​ക്കും: സു​രേ​ഷ് ഗോ​പി
തൃ​ശൂ​രി​ന് ന​ന്ദി, വോ​ട്ട് ന​ൽ​കാ​ത്ത​വ​ർ​ക്കും: സു​രേ​ഷ് ഗോ​പി
Thursday, May 6, 2021 1:12 PM IST
കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി തൃ​ശൂ​രി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യും ന​ട​നും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി. ത​നി​ക്ക് വോ​ട്ട് ന​ൽ​കി​യ തൃ​ശൂ​രി​ലെ പ്ര​ബു​ദ്ധ​രാ​യ വോ​ട്ട​ർ​മാ​ർ​ക്കും, വോ​ട്ട് ന​ൽ​കാ​ത്ത​വ​ർ​ക്കും ന​ന്ദി​യെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ഇ​നി​യും തൃ​ശൂ​രു​കാ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. ഏ​തൊ​രു മ​ത്സ​ര​വും ഒ​രു പാ​ഠ​മാ​ണ്. ജ​യ​മോ പ​രാ​ജ​യ​മോ നോ​ക്കാ​തെ ഇ​നി​യും തൃ​ശൂ​രു​കാ​ർ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​നും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നും മു​ന്നി​ൽ ത​ന്നെ​യു​ണ്ടാ​കും അ​ദ്ദേ​ഹം കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.