മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ബ​ല​പ്ര​യോ​ഗം പാ​ടി​ല്ല: പോ​ലീ​സ് മേ​ധാ​വി
മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ബ​ല​പ്ര​യോ​ഗം പാ​ടി​ല്ല: പോ​ലീ​സ് മേ​ധാ​വി
Wednesday, May 5, 2021 9:36 PM IST
തി​രു​വ​ന​ന്ത​പു​രം: പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ബ​ല​പ്ര​യോ​ഗം പാ​ടി​ല്ലെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ. ഇത് സംബന്ധിച്ച് എ​ല്ലാ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ മാ​ർ​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി.

മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ അ​ത് ധ​രി​ക്കാ​ൻ വി​ന​യ​ത്തോ​ടെ​യും ശ​ക്ത​മാ​യും പ്രേ​രി​പ്പി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. അ​വ​ർ​ക്കെ​തി​രെ നി​യ​മാ​നു​സൃ​ത ന​ട​പ​ടി സ്വീ​ക​രി​ക്കാം. പോ​ലീ​സ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റാ​ൻ പാ​ടി​ല്ല. ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​ർ​ദേ​ശം.

പാ​ൽ വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ൾ, ബേ​ക്ക​റി എ​ന്നി​വ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ പോ​ലീ​സ് അ​നു​വ​ദി​ക്കാ​ത്ത​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഭ​ക്ഷ​ണ​ശാ​ല​ക​ൾ, പ​ല​വ്യ​ഞ്ജ​ന​ക്ക​ട​ക​ൾ, പ​ഴം വി​ൽ​പ്പ​ന​ശാ​ല​ക​ൾ എ​ന്നി​വ നി​ശ്ചി​ത​സ​മ​യം വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം.

മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​ശ്യ​സ​ർ​വീ​സ് ആ​യ​തി​നാ​ൽ അ​വ​യി​ലെ ജീ​വ​ന​ക്കാ​രു​ടെ യാ​ത്ര ത​ട​സ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ല. അ​ക്ര​ഡി​റ്റേ​ഷ​ൻ കാ​ർ​ഡോ മാ​ധ്യ​മ​സ്ഥാ​പ​നം ന​ൽ​കു​ന്ന തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളോ പ​രി​ശോ​ധി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ട​ത്തി​വി​ടാം.

ച​ര​ക്ക് കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ത​ട​യാ​ൻ പാ​ടി​ല്ല. മ​യ​ക്കു​മ​രു​ന്ന്, ക​ള്ള​ക്ക​ട​ത്ത് സാ​മ​ഗ്രി​ക​ൾ എ​ന്നി​വ കൊ​ണ്ടു​പോ​കു​ന്ന​താ​യി വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​വൂ. യാ​ത്രാ വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്പോ​ൾ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഇ​ല്ലാ​ത്ത സാ​ധാ​ര​ണ ജോ​ലി​ക്കാ​ർ, കൂ​ലി​പ്പ​ണി​ക്കാ​ർ എ​ന്നി​വ​രെ അ​വ​രു​ടെ ആ​വ​ശ്യം മു​ഖ​വി​ല​യ്ക്കെ​ടു​ത്ത് യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണം. എ​ന്നാ​ൽ അ​വ​രു​ടെ പേ​രും മൊ​ബൈ​ൽ ന​ന്പ​റും വാ​ങ്ങി വ​യ്ക്ക​ണം. വീ​ട്ടു​വേ​ല​ക്കാ​ർ, ഹോം ​ന​ഴ്സ്, മു​തി​ർ​ന്ന​വ​രെ വീ​ടു​ക​ളി​ൽ പോ​യി പ​രി​ച​രി​ക്കു​ന്ന​വ​ർ എ​ന്നി​വ​രെ വ​രെ സാ​ക്ഷ്യ​പ​ത്രം പ​രി​ശോ​ധി​ച്ച് ക​ട​ത്തി​വി​ടാം. ആ​ന​ക​ൾ​ക്ക് ഭ​ക്ഷ​ണ​ത്തി​നാ​യി ഓ​ല, പ​ന​യോ​ല എ​ന്നി​വ കൊ​ണ്ടു​പോ​കു​ന്ന​ത് ത​ട​യാ​ൻ പാ​ടി​ല്ല.

വ​ൻ​കി​ട നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഉ​ട​മ​യോ ക​രാ​റു​കാ​ര​നോ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് താ​മ​സ സൗ​ക​ര്യം ഒ​രു​ക്ക​ണം. ഇ​തി​ന് ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ അ​വ​ർ​ക്ക് പ്ര​ത്യേ​ക യാ​ത്രാ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.