മ​രു​ന്നു​വാ​ങ്ങാ​ൻ പോ​ലീ​സ്; ഡോ​ക്ട​റെ കാ​ണാ​ൻ പോ​ലീ​സ് ആ​പ്പ്
മ​രു​ന്നു​വാ​ങ്ങാ​ൻ പോ​ലീ​സ്; ഡോ​ക്ട​റെ കാ​ണാ​ൻ പോ​ലീ​സ് ആ​പ്പ്
Wednesday, May 5, 2021 7:05 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ത്യാ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ​നി​ന്ന് മ​രു​ന്ന് വാ​ങ്ങു​ന്ന​തി​ന് പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തി​നാ​യി പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ ക​ണ്‍​ട്രോ​ള്‍​റൂ​മി​ല്‍ 112 എ​ന്ന ന​മ്പ​റി​ല്‍ ഏ​ത് സ​മ​യ​വും ബ​ന്ധ​പ്പെ​ടാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പോ​ലീ​സി​ന്‍റെ ടെ​ലി മെ​ഡി​സി​ന്‍ ആ​പ്പാ​യ ബ്ലൂ​ടെ​ലി​മെ​ഡി​സി​ന്‍റെ സേ​വ​നം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കൂ​ടി ല​ഭ്യ​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ആ​ശു​പ​ത്രി​ക​ളി​ല്‍ പോ​കാ​തെ ത​ന്നെ വി​ദ​ഗ്ദ്ധ​രാ​യ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ഈ ​ആ​പ്പ് മു​ഖേ​ന ല​ഭി​ക്കും. കോ​വി​ഡി​ന് മാ​ത്ര​മ​ല്ല മ​റ്റ് അ​സു​ഖ​ങ്ങ​ള്‍​ക്കും ഇ​ത് ഉ​പ​യോ​ഗി​ക്കാം.

ആ​പ്പി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ പ​ട്ടി​ക​യി​ല്‍ നി​ന്ന് ആ​വ​ശ്യ​മു​ള്ള​വ​രെ തി​ര​ഞ്ഞെ​ടു​പ്പ് ബ​ന്ധ​പ്പെ​ടാം. വീ​ഡി​യോ മു​ഖേ​ന ഡോ​ക്ട​ര്‍ രോ​ഗി​യെ പ​രി​ശോ​ധ​ച്ച് ഇ-​മ​രു​ന്ന് കു​റി​പ്പ​ടി ന​ല്‍​കും. തു​ട​ര്‍ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്യു​ന്ന പ​ക്ഷം ആ​പ്പി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന ഇ-​പാ​സ് പോ​ലീ​സ് പ​രി​ശോ​ധ​ന സ​മ​യം കാ​ണി​ച്ച് യാ​ത്ര തു​ട​രാം. അ​ട​ച്ചു​പൂ​ട്ട​ല്‍ സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​തെ ത​ന്നെ ചി​കി​ത്സ തേ​ടാ​നു​ള്ള ഈ ​സം​വി​ധാ​നം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പൊ​തു​ജ​ന​ങ്ങ​ളും പ​ര​മാ​വ​ധി വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.