പ്ര​തി​പ​ക്ഷ​ത്ത് പ​ത്തു കൊ​ല്ല​മി​രു​ന്നാ​ൽ ന​ശി​ക്കി​ല്ല, കോ​ൺ​ഗ്ര​സ് തി​രി​ച്ചു​വ​രും: കെ. ​മു​ര​ളീ​ധ​ര​ൻ
പ്ര​തി​പ​ക്ഷ​ത്ത് പ​ത്തു കൊ​ല്ല​മി​രു​ന്നാ​ൽ ന​ശി​ക്കി​ല്ല, കോ​ൺ​ഗ്ര​സ് തി​രി​ച്ചു​വ​രും: കെ. ​മു​ര​ളീ​ധ​ര​ൻ
Wednesday, May 5, 2021 11:40 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ​ത്ത് പ​ത്തു കൊ​ല്ല​മി​രു​ന്നാ​ൽ ന​ശി​ക്കു​ന്ന​ത​ല്ല കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യെ​ന്നും ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. നേ​മ​ത്തെ ബി​ജെ​പി അ​ക്കൗ​ണ്ട് ക്ലോ​സ് ചെ​യ്യാ​ൻ സാ​ധി​ച്ച​തി​ൽ ഞ​ങ്ങ​ൾ​ക്കും സ​ന്തോ​ഷ​മെ​ന്ന് മു​ര​ളീ​ധ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ​യും മു​ര​ളീ​ധ​ര​ൻ വി​മ​ർ​ശ​നം ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​നം വി​ജ​യി​പ്പി​ക്കു​മ്പോ​ൾ വി​ന​യം കാ​ണി​ക്കേ​ണ്ട മു​ഖ്യ​മ​ന്ത്രി എ​ല്ലാ​വ​രേ​യും ചീ​ത്ത​വി​ളി​ക്കു​ക​യാ​ണ്. സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ​ക്ക് വി​മ​ർ​ശി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ൽ വി​മ​ർ​ശി​ക്കു​ന്ന​വ​രെ ക​ല്ലെ​റി​യു​ന്ന സ​മീ​പ​ന​മാ​ണ് സി​പി​എം വ​ച്ചു പു​ല​ർ​ത്തു​ന്ന​ത്. ബം​ഗാ​ളി​ലെ ഫ​ല​മെ​ന്താ​യെ​ന്നും മു​ര​ളീ​ധ​ര​ൻ ചോ​ദി​ച്ചു.

കോ​ൺ​ഗ്ര​സി​നെ ത​ക​ർ​ക്കാ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ എ​സ്ഡി​പി​ഐ​യെ​ക്കൊ​ണ്ട് സി​പി​എം പ്ര​ചാ​ര​ണം ന​ട​ത്തി. എ​ന്നാ​ൽ ബി​ജെ​പി വാ​ർ​ഡു​ക​ളി​ൽ പോ​ലും കോ​ൺ​ഗ്ര​സ് മു​ന്നേ​റ്റ​മു​ണ്ടാ​ക്കി. വ​ട്ടി​യൂ​ര്‍​കാ​വി​ൽ യു​ഡി​എ​ഫ് ജ​യി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ക​ണ​ക്ക് മു​ഖ്യ​മ​ന്ത്രി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ലോ​ട്ട​റി അ​ടി​ച്ചെ​ന്ന് ക​രു​തി പി​ണ​റാ​യി വി​ജ​യ​നോ ഇ​ട​ത് മു​ന്ന​ണി​യോ അ​ഹ​ങ്ക​രി​ക്ക​രു​ത്. പ​ത്ത് വ​ര്‍​ഷം പ്ര​തി​പ​ക്ഷ​ത്ത് ഇ​രു​ന്നാ​ലും കോ​ൺ​ഗ്ര​സി​ന് ഒ​ന്നും സം​ഭ​വി​ക്കി​ല്ല. അ​ങ്ങ​നെ ത​ക​ര്‍​ന്ന് പോ​കു​ന്ന പാ​ര്‍​ട്ടി​യ​ല്ല കോ​ൺ​ഗ്ര​സ് എ​ന്ന് ഓ​ര്‍​മ്മ വേ​ണം. ഇ​തി​ലും വ​ലി​യ പ്ര​തി​സ​ന്ധി പാ​ർ​ട്ടി നേ​രി​ട്ടി​ട്ടു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.