ച​രി​ത്ര വി​ജ​യ​മെ​ന്ന് സി​പി​എം; വെ​ള്ളി​യാ​ഴ്ച വീ​ടു​ക​ളി​ൽ ദീ​പം തെ​ളി​ച്ച് ആ​ഘോ​ഷി​ക്കും
Tuesday, May 4, 2021 5:07 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷം നേ​ടി​യ​ത് ച​രി​ത്ര വി​ജ​യ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ. വി​ക​സ​ന​ത്തി​ന് തു​ര​ങ്കം​വ​ച്ച​വ​ർ​ക്ക് ജ​നം തി​രി​ച്ച​ടി ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ക​സ​ന​മു​ന്നേ​റ്റം ത​ട​യാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ശ്ര​മി​ച്ചു. കേ​ന്ദ്ര ന​യ​ങ്ങ​ൾ‌​ക്കു​ള്ള ശ​ക്ത​മാ​യ താ​ക്കീ​താ​ണ് ഭ​ര​ണ​ത്തു​ട​ർ​ച്ച​യെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ര​ള​ത്തി​ലെ ഇ​ട​തു​മു​ന്ന​ണി ജ​യ​ത്തി​ന് ദേ​ശീ​യ പ്ര​സ​ക്തി​യു​ണ്ട്. ബ​ദ​ല്‍​രാ​ഷ്ട്രീ​യ​ധാ​ര​യ്ക്ക് തു​ട​ക്കം കു​റി​ക്കാ​ന്‍ ഈ ​ജ​യം കാ​ര​ണ​മാ​കും. ബി​ജെ​പി​യെ നേ​രി​ടാ​നു​ള​ള രാ​ഷ്ട്രീ​യ​ചേ​രി​യു​ടെ തു​ട​ക്ക​മാ​കു​മി​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ ത​ക​ര്‍​ച്ച​യു​ടെ വേ​ഗം കൂ​ടു​ന്ന​താ​ണ് കാ​ണു​ന്ന​തെ​ന്ന് വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

വെ​ള​ളി​യാ​ഴ്ച ഇ​ട​തു​മു​ന്ന​ണി വി​ജ​യ​ദി​ന​മാ​യി ആ​ച​രി​ക്കും. വീ​ടു​ക​ളി​ല്‍ ദീ​പം തെ​ളി​യി​ച്ചാ​കും വി​ജ​യാ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.