കോ​വി​ഡ്; സൗ​ദി​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 1000ലേ​റെ​പ്പേ​ർ​ക്ക് കോ​വി​ഡ് ബാ​ധ
Thursday, April 22, 2021 1:41 AM IST
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ 1000 ക​ട​ന്നു. ബു​ധ​നാ​ഴ്ച 1,028 പു​തി​യ രോ​ഗി​ക​ളും 824 രോ​ഗ​മു​ക്ത​രു​മാ​ണ് ഉ​ള്ള​ത്.

ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ റി​പ്പോ​ർ​ട്ട് ചെ​യ്ത കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 4,08,038 ഉം ​ആ​കെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 3,91,362 ഉം ​ആ​യി.ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​വ​രി​ൽ 12 പേ​ർ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 6,858 എ​ത്തി. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു​മാ​യി 9,818 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.

ഇ​വ​രി​ൽ 1,145 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. രാ​ജ്യ​ത്തെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 96 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 1.68 ശ​ത​മാ​ന​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.