ഫ്ലാ​റ്റി​ലെ ര​ക്ത​ക്ക​റ വൈ​ഗ​യു​ടേ​ത് ത​ന്നെ; ഡി​എ​ന്‍​എ പ​രി​ശോ​ധ​നാ ഫ​ലം പോ​ലീ​സി​ന് ല​ഭി​ച്ചു
Thursday, April 22, 2021 1:41 AM IST
കൊ​ച്ചി: സ​നു മോ​ഹ​ന്‍റെ ക​ങ്ങ​ര​പ്പ​ടി​യി​ലെ ഫ്ളാ​റ്റി​ല്‍ ക​ണ്ട ര​ക്ത​ക്ക​റ വൈ​ഗ​യു​ടേ​ത് ത​ന്നെ​യെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ഡി​എ​ന്‍​എ പ​രി​ശോ​ധ​നാ ഫ​ലം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചു.

മ​ക​ളെ ദേ​ഹ​ത്തോ​ടു ചേ​ര്‍​ത്തു ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ മൂ​ക്കി​ല്‍​നി​ന്നു ര​ക്തം വ​ന്നെ​ന്നും പു​ത​പ്പു​പ​യോ​ഗി​ച്ചു ര​ക്തം തു​ട​ച്ചു​ക്ക​ള​ഞ്ഞെ​ന്നു​മാ​ണു സ​നു​വി​ന്‍റെ മൊ​ഴി. പു​ത​പ്പി​ലെ ര​ക്തം വാ​ഷ് ബേ​സി​ല്‍ ക​ഴു​കി​ക​ള​ഞ്ഞെ​ന്നും പ​റ​യു​ന്നു. എ​ന്നാ​ൽ ഈ ​പു​ത​പ്പ് ക​ണ്ടെ​ടു​ക്കാ​നാ​യി​ട്ടി​ല്ല.

അ​തേ​സ​മ​യം, സ​നു​മോ​ഹ​നെ തെ​ളി​വെ​ടു​പ്പി​നാ​യി കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രി​ക്കു​ക​യാ​ണ്. കൊ​ച്ചി​യി​ലെ തെ​ളി​വെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് സ​നു​മോ​ഹ​നെ അ​ന്വേ​ഷ​ണ​സം​ഘം കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. അ​വി​ടെ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.

അ​തി​നു​ശേ​ഷം ഗോ​വ​യി​ലും മൂ​കാം​ബി​ക​യി​ലും സ​നു​മോ​ഹ​നെ അ​ന്വേ​ഷ​ണ സം​ഘം തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.