വാ​ക്സി​ൻ ക്ഷാ​മം രൂ​ക്ഷം; പ​ല‍​യി​ട​ത്തും തി​ക്കും​തി​ര​ക്കും
Wednesday, April 21, 2021 11:06 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വാ​ക്സി​ൻ ക്ഷാ​മം രൂ​ക്ഷം. വാ​ക്സി​ൻ ല​ഭി​ക്കാ​ത്ത​തി​നാ​ൽ കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ​യി​ലെ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് മാ​റ്റി​വ​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ 90 ക്യാ​മ്പു​ക​ളി​ൽ 83 ഇ​ട​ത്തും വാ​ക്സി​നേ​ഷ​ൻ മു​ട​ങ്ങി. മ​റ്റ് ഏ​ഴ് കേ​ന്ദ്ര​ങ്ങ​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത് 3,500 ഡോ​സ് മാ​ത്രം.

കൊ​ല്ലം, പാ​ല​ക്കാ​ട് ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ പ​ല ജി​ല്ല​ക​ളി​ലും വാ​ക്സി​ൻ ക്ഷാ​മം രൂ​ക്ഷ​മാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ സം​സ്ഥാ​ന​ത്ത് 60,19,866 പേ​ർ ക്കാ​ണു കോ​വി​ഡ് വാ​ക്സി​ൻ ന​ല്കി​യ​ത്. ഇ​തി​ൽ 52,96,566 പേ​ർ​ക്ക് ഒ​ന്നാം​ഘ​ട്ട​വും 7,23,300 പേ​ർ ര​ണ്ടാം ഘ​ട്ട​വും വാ​ക്സി​ൻ ആ​ണു ന​ല്കി​യ​ത്.

50 ല​ക്ഷം ഡോ​സ് വാ​ക്സി​ൻ സം​സ്ഥാ​നം കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും കാ​ര്യ​മാ​യ തോ​തി​ൽ വാ​ക്സി​ൻ ല​ഭ്യ​മാ​യി​ട്ടി​ല്ല. വാ​ക്സി​ൻ ല​ഭ്യ​മ ല്ലാ​തെ വ​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തെ നി​ര​വ​ധി വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പു​ക​ൾ അ​ട​ച്ചു.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ വാ​ക്സി​ൻ എ​ടു​ക്കാ​നെ​ത്തു​ന്ന​വ​രു​ടേ​യും തി​ര​ക്കു വ​ർ​ധി​ച്ചു. കോ​ട്ട​യം ബേ​ക്ക​ര്‍ സ്കൂ​ളി​ലെ ക്യാ​മ്പി​ൽ ഇ​ന്നും തി​ക്കും​തി​ര​ക്ക​മു​ണ്ടാ​യി. തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം​ദി​വ​സ​മാ​ണ് ഇ​തേ ക്യാ​മ്പി​ൽ തി​ര​ക്ക് ഉ​ണ്ടാ​കു​ന്ന​ത്.

ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​തെ എ​ത്തി​യ ആ​ളു​ക​ൾ​ക്കും പോ​ലീ​സ് ടോ​ക്ക​ൺ ന​ൽ‌​കി​യ​ത് ബ​ഹ​ള​ത്തി​നും ഇ​ട​യാ​ക്കി. വാ​ക്സീ​ൻ എ​ടു​ക്കേ​ണ്ട​വ​ർ ര​ജി​സ്റ്റ​ർ ചെ​യ​യ്ണ​മെ​ന്ന് നി​ബ​ന്ധ​ന ഉ​ണ്ടാ​യി​രു​ന്നു. 6.30 മു​ത​ൽ ക്യൂ​വി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ടോ​ക്ക​ൺ ന​ൽ​കി​യ​തു​മി​ല്ല. ഇ​താ​ണ് ബ​ഹ​ള​ത്തി​നു കാ​ര​ണ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.