കൊ​ച്ചി തു​റ​മു​ഖ​ത്ത് സ്വ​ര്‍​ണ​വേ​ട്ട; റ​ഫ്രി​ജ​റേ​റ്റ​റി​ന്‍റെ കം​പ്ര​സ​റി​ല്‍ ഒ​ളി​പ്പി​ച്ച് 14.7 കി​ലോ സ്വ​ര്‍​ണം
Tuesday, April 20, 2021 11:50 PM IST
കൊ​ച്ചി: കൊ​ച്ചി തു​റ​മു​ഖ​ത്ത് നി​ന്ന് ഏ​ഴ​ര കോ​ടി​യോ​ളം രൂ​പ​യു​ടെ സ്വ​ര്‍​ണം ഡി​ആ​ര്‍​ഐ പി​ടി​കൂ​ടി. ബി​സ്‌​ക​റ്റ് രൂ​പ​ത്തി​ലാ​ക്കി​യ 14.7 കി​ലോ സ്വ​ര്‍​ണ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ‌‌സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം സ്വ​ദേ​ശി​യെ ഡി​ആ​ര്‍​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​ണ്ടെ​യ്ന​റി​ലെ സി ​ബാ​ഗേ​ജി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​ച്ച​ത്. റ​ഫ്രി​ജ​റേ​റ്റ​റി​ന്‍റെ കം​പ്ര​സ​റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. 120 സ്വ​ര്‍​ണ ബി​സ്‌​ക്ക​റ്റു​ക​ളു​ണ്ടാ​യി​രു​ന്നു.

ബി​സ്‌​ക​റ്റ് ഒ​ളി​പ്പി​ച്ചി​രു​ന്ന റ​ഫ്രി​ജ​റേ​റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്‍​ഗോ ഒ​രാ​ഴ്ച​മു​മ്പ് തു​റ​മു​ഖ​ത്ത് എ​ത്തി​യെ​ന്നാ​ണ് സൂ​ച​ന. ഇ​ത് കൈ​പ്പ​റ്റാ​നെ​ത്തി​യ​യാ​ളാ​ണു നി​ല​വി​ല്‍ പി​ടി​യി​ലാ​യി​ട്ടു​ള്ള​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലും ഡി​ആ​ര്‍​ഐ പ​രി​ശോ​ധ​ന ന​ട​ത്തി. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ളെ ബു​ധ​നാ​ഴ്ച എ​റ​ണാ​കു​ളം എ​സി​ജെ​എം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.