കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വാ​ക്സി​ൻ വി​ത​ര​ണ ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്ത​ണം; പ്ര​ധാ​ന​മ​ന്ത്രി​ക്ക് മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ചു
Tuesday, April 20, 2021 9:15 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ കോ​വി​ഡ്-19 വാ​ക്സി​ൻ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വാ​ക്സി​ൻ വി​ത​ര​ണ​ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പൊ​തു വി​പ​ണി​യി​ലേ​ക്ക് പ്ര​ത്യേ​ക ക്വാ​ട്ട അ​നു​വ​ദി​ക്കു​ക​യും അ​തി​ന് താ​ങ്ങാ​വു​ന്ന വി​ല നി​ശ്ച​യി​ക്കു​ക​യു​മാ​ണ് വേ​ണ്ട​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​ന​മ​നു​സ​രി​ച്ച് രാ​ജ്യ​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കോ​വി​ഡ് വാ​ക്സി​ന്‍റെ 50 ശ​ത​മാ​നം കേ​ന്ദ്ര സ​ർ​ക്കാ​രി​നു​ള്ള​താ​ണ്. ബാ​ക്കി 50 ശ​ത​മാ​നം സം​സ്ഥാ​ന​ങ്ങ​ൾ​ക്കും പൊ​തു വി​പ​ണി​യി​ലേ​ക്കു​മാ​യി മാ​റ്റി​വ​യ്ക്കു​ന്ന​ത്. ആ​രോ​ഗ്യ​പ​രി​പാ​ല​നം സം​സ്ഥാ​ന​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ബാ​ധ്യ​ത​യാ​ണ്. അ​ത് നി​റ​വേ​റ്റു​ന്ന​തി​നു സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ക്വാ​ട്ട ഉ​റ​പ്പാ​ക്കു​ക​യും മ​ഹാ​മാ​രി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ത് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക​യും വേ​ണം.

സം​സ്ഥാ​ന​ങ്ങ​ൾ​ക്കു മ​തി​യാ​യ വാ​ക്സി​ൻ ഉ​റ​പ്പാ​ക്കേ​ണ്ട​ത് പൊ​തു താ​ല്പ​ര്യ​മാ​ണ്. ഏ​പ്രി​ൽ 19നു ​പ്ര​ഖ്യാ​പി​ച്ച ന​യ​മ​നു​സ​രി​ച്ച് വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ൾ പ​കു​തി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ന​ൽ​ക​ണം. ബാ​ക്കി സം​സ്ഥാ​ന​ങ്ങ​ൾ​ക്കും പൊ​തു വി​പ​ണി​യി​ലു​മാ​യി വി​ത​ര​ണം ചെ​യ്യാ​ൻ നി​ർ​മാ​താ​ക്ക​ൾ​ക്ക് സ്വാ​ത​ന്ത്ര്യം ന​ൽ​കി. നി​ർ​മാ​താ​ക്ക​ളി​ൽ നി​ന്ന് വി​ല​കൊ​ടു​ത്തു വാ​ങ്ങാ​നാ​ണ് സം​സ്ഥാ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. കോ​വി​ഡ് മ​ഹാ​മാ​രി കാ​ര​ണം സം​സ്ഥാ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ത​ന്നെ വ​ലി​യ സാ​ന്പ​ത്തി​ക ബാ​ധ്യ​ത നേ​രി​ടു​ക​യാ​ണ്. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി വാ​ക്സി​ൻ ന​ൽ​ക​ണം.

സാ​മ്പ​ത്തി​ക​മാ​ന്ദ്യം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ധി​ക​ബാ​ധ്യ​ത പ്ര​യാ​സം ഉ​ണ്ടാ​ക്കും. കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​വും സം​സ്ഥാ​ന​ങ്ങ​ളും ഒ​ന്നി​ച്ച് നീ​ങ്ങേ​ണ്ട​തു​ണ്ട്. 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള മു​ഴു​വ​ൻ പേ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കാ​നു​ള്ള തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണ്. പ​ര​മാ​വ​ധി ജ​ന​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി സ​മൂ​ഹ പ്ര​തി​രോ​ധം സൃ​ഷ്ടി​ക്കു​ക​യാ​ണ് മ​ഹാ​മാ​രി​യെ നേ​രി​ടാ​നു​ള്ള ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ വ​ഴി. ആ​വ​ശ്യ​മാ​യ വാ​ക്സി​ൻ കി​ട്ടാ​ത്ത​തു​കൊ​ണ്ട് കേ​ര​ളം നേ​രി​ടു​ന്ന പ്ര​യാ​സം മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. 50 ല​ക്ഷം ഡോ​സ് വാ​ക്സി​ൻ അ​ടി​യ​ന്ത​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ 5.5 ല​ക്ഷം ഡോ​സ് വാ​ക്സി​ൻ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ഇ​തി​നാ​ൽ വാ​ക്സി​നേ​ഷ​നു​ള്ള സ്പോ​ട്ട് റ​ജി​സ്ട്രേ​ഷ​ൻ മു​ട​ങ്ങി.

കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട​തി​ൽ ബാ​ക്കി​യു​ള്ള വാ​ക്സി​ൻ അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്ക​ണം. വാ​ക്സി​ന്‍റെ കാ​ര്യ​ത്തി​ൽ പൊ​തു​വി​പ​ണി​യി​ലെ ബി​സി​ന​സു​കാ​രോ​ട് മ​ത്സ​രി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ളെ ത​ള്ളി​വി​ട​രു​ത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ ചാ​ന​ൽ എ​ന്ന​തി​ന് പ​ക​രം കേ​ന്ദ്ര​വും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും അ​ട​ങ്ങു​ന്ന ചാ​ന​ലാ​ണ് വേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.