കോ​വി​ഡ്: ബാ​ങ്കു​ക​ളി​ലും നി​യ​ന്ത്ര​ണം; പ്ര​വ​ര്‍​ത്ത​ന സ​മ​യം രാ​വി​ലെ 10 മു​ത​ല്‍ ര​ണ്ട് വ​രെ
Tuesday, April 20, 2021 8:46 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ബാ​ങ്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം കു​റ​ച്ചു. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ​യാ​യി​രി​ക്കും ബാ​ങ്കു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. ബു​ധ​നാ​ഴ്ച മു​ത​ൽ ഏ​പ്രി​ൽ 30 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം.

ബാ​ങ്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം കു​റ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ​യും ഓ​ഫീ​സ​ര്‍​മാ​രു​ടേ​യും സം​യു​ക്ത വേ​ദി​യാ​യ യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ന്‍​സ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്തു ന​ല്‍​കി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി വ​ർ​ക്കം ഫ്രം ​ഹോം ന​ട​പ്പാ​ക്കാ​നും തീ​രു​മാ​ന​മെ​ടു​ത്തു.

കോ​വി​ഡ് പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സ​മാ​ക്ക​ണ​മെ​ന്നും അ​ത്യാ​വ​ശ്യം ശാ​ഖ​ക​ൾ മാ​ത്രം തു​റ​ക്കാ​ൻ അ​നു​മ​തി വേ​ണ​മെ​ന്നും ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.