അ​തി​ര​പ്പി​ള്ളി​യി​ലെ വി​നോ​ദ സ​ഞ്ചാ​ര ​കേ​ന്ദ്ര​ങ്ങ​ൾ അടച്ചു
Tuesday, April 20, 2021 5:20 PM IST
തൃ​ശൂ​ർ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ര​പ്പി​ള്ളി​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചി​ടും. അ​തി​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന കോ​വി​ഡ് നി​രീ​ക്ഷ​ണ സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

അ​തി​ര​പ്പി​ള്ളി, വാ​ഴ​ച്ചാ​ൽ, മ​ല​ക്ക​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളെ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തു. വി​നോ​ദ സ​ഞ്ചാ​രി​ക​ളെ വെ​റ്റി​ല​പ്പാ​റ പ​ലാ​ത്തി​ന് സ​മീ​പ​മു​ള്ള താ​ത്കാ​ലി ചെ​ക്പോ​സ്റ്റി​ൽ ത​ട​യും.

അ​തേ​സ​മ​യം, റി​സോ​ർ​ട്ടു​ക​ളി​ൽ മു​റി ബു​ക്ക്‌ ചെ​യ്തി​ട്ടു​ള്ള​വ​രെ റി​സോ​ർ​ട്ടി​ലേ​ക്ക് പോ​കാ​ൻ അ​നു​വ​ദി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.