സ​നു മോ​ഹ​നെ ഫ്ലാ​റ്റി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു
Tuesday, April 20, 2021 11:43 AM IST
കൊ​ച്ചി: മ​ക​ൾ വൈ​ഗ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പി​താ​വ് സ​നു മോ​ഹ​നു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ആ​രം​ഭി​ച്ചു. കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ ആ​ലു​വ ക​ങ്ങ​ര​പ്പ​ടി​യി​ലെ ഫ്ലാ​റ്റി​ൽ എ​ത്തി​ച്ചാ​ണ് ആ​ദ്യം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. കൊ​ല ന​ട​ത്തി​യ രീ​തി പ്ര​തി പോ​ലീ​സി​ന് കാ​ണി​ച്ചു​കൊ​ടു​ത്തു.

ഫ്ലാ​റ്റി​ലെ തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം മു​ട്ടാ​ർ പു​ഴ​യു​ടെ തീ​ര​ത്ത് എ​ത്തി​ച്ചും തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. കു​ട്ടി​യെ പു​ത​പ്പി​ൽ പൊ​തി​ഞ്ഞ് പു​ഴ​യി​ൽ എ​റി​ഞ്ഞ ഭാ​ഗ​ത്താ​കും പ്ര​തി​യെ എ​ത്തി​ക്കു​ക. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​യാ​ൾ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കോ​യ​മ്പ​ത്തൂ​രി​ലും ഗോ​വ​യി​ലു​മ​ട​ക്കം തെ​ളി​വെ​ടു​പ്പി​നാ​യി അ​ന്വേ​ഷ​ണ സം​ഘം കൊ​ണ്ടു​പോ​കും.

തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ സ​നു​വി​നെ 10 ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. പോ​ലീ​സ് നി​ര​വ​ധി ത​വ​ണ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും കു​ട്ടി​യെ എ​ങ്ങ​നെ കൊ​ല​പ്പെ​ടു​ത്തി എ​ന്ന കാ​ര്യ​ത്തി​ൽ ഇ​നി​യും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

മൂ​ന്ന് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യെ തു​ട​ര്‍​ന്ന് ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​പ്പോ​ഴാ​ണ് മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് ഇ​യാ​ളു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണം. വൈ​ഗ​യെ കെ​ട്ടി​പ്പി​ടി​ച്ച് മു​ഖം സ്വ​ന്തം ശ​രീ​ര​ത്തോ​ട് ചേ​ര്‍​ത്ത് അ​മ​ര്‍​ത്തി ശ്വാ​സം മു​ട്ടി​ച്ചു. ശ​രീ​ര​ത്തി​ന്‍റെ ച​ല​നം നി​ല​ച്ച​പ്പോ​ള്‍ എ​ടു​ത്ത് കാ​റി​ല്‍ കൊ​ണ്ടു​പോ​യി മു​ട്ടാ​ര്‍ പു​ഴ​യി​ല്‍ താ​ഴ്ത്തി​യെ​ന്നാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഭ​യം​മൂ​ലം താ​ൻ ആ​ത്മ​ഹ​ത്യ​യി​ല്‍ നി​ന്ന് പി​ന്തി​രി​ഞ്ഞു​വെ​ന്നും പി​ന്നീ​ട് നാ​ടു​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പ​റ​യു​ന്നു. എ​ന്നാ​ല്‍ കു​ട്ടി​യു​ടെ ശ​രീ​ര​ത്ത് ക​ണ്ട മ​ദ്യ​ത്തി​ന്‍റെ അം​ശം ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് പോ​ലീ​സ് ശ്ര​മം. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​ത് തു​ട​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.