ഓ​ക്സി​ജ​ൻ കി​ട്ടി​യി​ല്ല; ത​മി​ഴ്നാ​ട്ടി​ൽ ഏ​ഴ് കോ​വി​ഡ് ബാ​ധി​ത​ർ മ​രി​ച്ചു
Tuesday, April 20, 2021 12:02 AM IST
‌ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഓ​ക്സി​ജ​ൻ കി​ട്ടാ​തെ ഏ​ഴ് കോ​വി​ഡ് രോ​ഗി​ക​ൾ മ​രി​ച്ചു. വെ​ല്ലൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. വി​ത​ര​ണ ശ്യം​ഖ​ല​യി​ലെ പി​ഴ​വാ​ണ് ഓ​ക്സി​ജ​ൻ മു​ട​ങ്ങാ​ൻ കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

കോ​വി​ഡ് വാ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേ​രും തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു രോ​ഗി​ക​ളു​മാ​ണ് മ​രി​ച്ച​ത്. എ​ന്നാ​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ര്‍ ആ​രോ​പ​ണം നി​ഷേ​ധി​ച്ചു. സ​ങ്കേ​തി​ക പ്ര​ശ്നം മി​നി​റ്റു​ക​ൾ​ക്ക​കം പ​രി​ഹ​രി​ച്ചി​രു​ന്നെ​ന്നാ​ണ് ആ​ശു​പ​ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.

സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.