ഇ​ൻ​ജെ​ന്യൂ​റ്റി ഹെ​ലി​കോ​പ്റ്റ​ർ ചൊ​വ്വ​യി​ൽ പ​റ​ന്നു; ച​രി​ത്ര​മെ​ഴു​തി നാ​സ
Monday, April 19, 2021 6:51 PM IST
ന്യൂ​യോ​ർ​ക്ക്: നാ​സ​യു​ടെ ചൊ​വ്വാ​ദൗ​ത്യം പെ​ർ​സീ​വ​റ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഇ​ന്‍​ജെ​ന്യൂ​റ്റി ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ചൊ​വ്വാ​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലെ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ല്‍ വി​ജ​യ​ക​രം. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് നാ​സ വി​വ​രം അ​റി​യി​ച്ച​ത്. ഇ​താ​ദ്യ​മാ​യാ​ണ് അ​ന്യ​ഗ്ര​ഹ​ത്തി​ൽ പ​റ​ക്കു​ന്ന പ​ര്യ​വേ​ഷ​ണ വാ​ഹ​നം വി​ജ​യ​മാ​കു​ന്ന​ത്.

'അ​തു സം​ഭ​വി​ച്ചു. ഇ​ന്ന് ന​മ്മു​ടെ #MarsHelicopter മ​റ്റൊ​രു ഗ്ര​ഹ​ത്തി​ലും നി​യ​ന്ത്രി​ത​മാ​യ പ​റ​ക്ക​ൽ സാ​ധ്യ​മാ​ണെ​ന്ന​തു തെ​ളി​യി​ച്ചു.’’ ച​രി​ത്ര​നേ​ട്ടം നാ​സ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഇ​ൻ​ജെ​ന്യൂ​റ്റി​യു​ടെ ആ​ദ്യ പ​റ​ക്ക​ലി​ൽ നി​ന്നു​ള്ള വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു​തു​ട​ങ്ങി​യ​താ​യും നാ​സ ട്വീ​റ്റ് ചെ​യ്തു.

ഫെ​ബ്രു​വ​രി 18നാ​ണ് പെ​ർ​സീ​വ​റ​ൻ​സ് റോ​വ​ർ ചൊ​വ്വ​യി​ൽ ലാ​ൻ​ഡ് ചെ​യ്ത​ത്. ഏ​പ്രി​ൽ മൂ​ന്നി​ന് ചൊ​വ്വ​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​റ​ന്ന് ചി​ത്ര​ങ്ങ​ൾ എ​ടു​ക്കു​ന്ന "1.8 കി​ലോ​ഗ്രാം മാ​ത്രം ഭാ​ര​മു​ള്ള' ഇ​ന്‍​ജെ​ന്യൂ​റ്റി ഹെ​ലി​കോ​പ്റ്റ​ർ റോ​വ​റി​ൽ നി​ന്നു വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു. ഏ​പ്രി​ൽ അ​ഞ്ചി​നാ​ണ് റോ​വ​റി​ൽ നി​ന്ന് ഇ​ന്‍​ജെ​ന്യൂ​റ്റി ഹെ​ലി​കോ​പ്റ്റ​ർ പു​റ​ത്തി​റ​ങ്ങി​യ​ത്.


ഇ​ന്‍​ജെ​ന്യൂ​റ്റി​യു​ടെ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ല്‍ ക​ഴി​ഞ്ഞ‍ാ​ഴ്ച നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ക​രാ​റി​നെ​ത്തു​ട​ർ​ന്നു നീ​ട്ടു​ക​യാ​യി​രു​ന്നു. റോ​ട്ട​റി​ൽ സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി​യെ​ന്നും ഇ​തു പ​രി​ഹ​രി​ച്ച​ശേ​ഷം പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ ന​ട​ത്തു​മെ​ന്നു​മാ​യി​രു​ന്നു നാ​സ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.