എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ മാ​റ്റി​ല്ലെ​ന്ന് സ​ർ​ക്കാ​ർ
Monday, April 19, 2021 4:40 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം സം​സ്ഥാ​ന​ത്ത് രൂ​ക്ഷ​മാ​ണെ​ങ്കി​ലും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ മാ​റ്റ​മി​ല്ലാ​തെ ന​ട​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നാ​ല് പ​രീ​ക്ഷ​ക​ൾ കൂ​ടി​യാ​ണ് ഇ​നി ന​ട​ക്കാ​നു​ള്ള​ത്. പ​രീ​ക്ഷ​യ്ക്ക് എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നൊ​പ്പം കു​ട്ടി​ക​ളു​ടെ ശ​രീ​ര ഉൗ​ഷ്മാ​വ് പ​രി​ശോ​ധി​ച്ചാ​യി​രി​ക്കും പ​രീ​ക്ഷ​യ്ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക എ​ന്നും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് അ​റി​യി​ച്ചു.

സി​ബി​എ​സ്ഇ, പി​എ​സ്‌സി, ​സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങി​യ​വ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് മാ​റ്റി​വ​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ മാ​റ്റി​ല്ലെ​ന്ന നി​ല​പാ​ട് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.