രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ബ്രി​ട്ടാ​സും ശി​വ​ദാ​സ​നും പ​ത്രി​ക നൽകി
Monday, April 19, 2021 2:42 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ ജോ​ൺ ബ്രി​ട്ടാ​സും ഡോ.​വി. ശി​വ​ദാ​സ​നും നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

രാ​വി​ലെ 11.30 ഓ​ടെ നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​ക്കാ​ണ് ഇ​രു​വ​രും പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​റും സി​പി​എം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി​യു​മാ​യ എ.​വി​ജ​യ​രാ​ഘ​വ​ന്‍, സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍​ക്കൊ​പ്പ​മെ​ത്തി​യാ​ണ് ഇ​രു​വ​രും പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്.

കെ.​കെ. രാ​ഗേ​ഷ്, വ​യ​ലാ​ർ ര​വി, പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എ​ന്നി​വ​ർ ഈ ​മാ​സം 21ന് ​വി​ര​മി​ക്കു​ന്ന ഒ‍​ഴി​വി​ലെ​ക്കാ​ണ് 31ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.​പി.​വി. അ​ബ്ദു​ള്‍ വ​ഹാ​ബ് ത​ന്നെ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ഥി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.