തൃ​ശൂ​ർ പൂ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ണ്ട് ഡോ​സ് വാ​ക്സി​ൻ നി​ർ​ബ​ന്ധം
Saturday, April 17, 2021 9:16 PM IST
തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ പൂ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് മാ​ത്രം. നേ​ര​ത്തെ വാ​ക്സി​ൻ ഒ​രു ഡോ​സ് എ​ടു​ത്താ​ലും പൂ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​താ​ണ് തി​രു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.

ര​ണ്ട് ഡോ​സ് വാ​ക്സി​ൻ‌ എ​ടു​ക്കാ​ത്ത​വ​ർ പൂ​രം കാ​ണാ​ൻ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി കോ​വി​ഡ് ഇ​ല്ലെ​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം വീ​ണ്ടും ക​ടു​പ്പി​ച്ച​ത്. എ​ന്നാ​ൽ ഒ​രു ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് പാ​സ് വി​ത​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു.

പു​തി​യ നി​ർ​ദേ​ശം പൂ​രം ന​ട​ത്തി​പ്പി​നെ​യും ബാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പൂ​രം സം​ഘാ​ട​ക​രി​ൽ കൂ​ടു​ത​ൽ പേ​രും ഒ​രു ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​വ​രാ​ണ്. ര​ണ്ട് ഡോ​സ് എ​ടു​ത്ത​വ​ർ 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രും. അ​തി​നാ​ൽ പൂ​രം ന​ട​ത്തി​പ്പ് ബു​ദ്ധി​മു​ട്ടാ​യേ​ക്കു​മെ​ന്നാ​ണ് സം​ഘ​ട​ക​ർ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.