കും​ഭ​മേ​ള​യി​ലെ കോവിഡ് പ്രസാദം; രൂക്ഷവിമർശവുമായി മും​ബൈ മേ​യ​ർ
Saturday, April 17, 2021 6:23 PM IST
മും​ബൈ: കും​ഭ​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ന്ന​വ​ർ അ​വ​ര​വ​രു​ടെ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​വി​ഡ് പ്ര​സാ​ദ​മെ​ന്ന​പോ​ലെ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മും​ബൈ മേ​യ​ർ കി​ഷോ​രി പെ​ദ്‌​നേ​ക്ക​ർ. നി​ല​വി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കും​ഭ​മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്ത് മും​ബൈ​യി​ല്‍ തി​രി​ച്ചെ​ത്തു​ന്ന​വ​ര്‍​ക്ക് ക്വാ​റ​ന്‍റീ​ൻ ഏ​ര്‍​പ്പെ​ടു​ത്തും. ക്വാ​റ​ന്‍റീ​നി​ൽ ക​ഴി​യു​ന്ന​തി​ന്‍റെ ചെ​ല​വ് അ​വ​ര്‍ വ​ഹി​ക്ക​ണം. കാ​ര​ണം, കും​ഭ​മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്ത് തി​രി​കെ​യെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍ വൈ​റ​സി​നെ പ്ര​സാ​ദം പോ​ലെ കൂ​ടെ കൊ​ണ്ടു​വ​രി​ക​യാ​ണെ​ന്നും പെ​ദ്‌​നേ​ക്ക​ർ പ​റ​ഞ്ഞു.

95 ശ​ത​മാ​നം മും​ബൈ​ക്കാ​ർ കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​വ​രാ​ണ്. ബാ​ക്കി അ​ഞ്ച് ശ​ത​മാ​നം നി​യ​ന്ത്ര​ണം പാ​ലി​ക്കാ​ത്ത​വ​ർ മ​റ്റു​ള്ള​വ​ർ​ക്ക് പ്ര​ശ്‌​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും മും​ബൈ മേ​യ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.