സ്വ​ർ​ണ​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന
Saturday, April 17, 2021 12:00 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല മു​ക​ളി​ലേ​ക്ക് കു​തി​ക്കു​ന്നു. ശനിയാഴ്ച പ​വ​ന് 120 രൂ​പ വ​ർ​ധി​ച്ച് 35,320 രൂ​പ​യാ​യി. ഗ്രാ​മി​ന് 15 രൂ​പ കൂ​ടി 4,415 രൂ​പ​യി​ലെ​ത്തി. ഈ ​മാ​സ​ത്തെ ഏ​റ്റ​വും കൂ​ടി​യ വി​ല​യാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഏ​പ്രി​ൽ മാ​സ​ത്തി​ൽ മാ​ത്രം പ​വ​ന് ര​ണ്ടാ​യി​രം രൂ​പ​യാ​ണ് കൂ​ടി​യ​ത്. ഏ​പ്രി​ൽ ഒ​ന്നി​ന് 33,320 രൂ​പ​യാ​യി​രു​ന്നു പ​വ​ന്‍റെ വി​ല. ആ​ഗോ​ള വി​പ​ണി​യി​ലും ഈ​യാ​ഴ്ച സ്വ​ർ​ണ​വി​ല​യി​ൽ നാ​ലു ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി.

കോ​വി​ഡി​ന്‍റെ ര​ണ്ടാം​ത​രം​ഗ​വും ഉ​ത്സ​വ, വി​വാ​ഹ സീ​സ​ണി​ൽ സ്വ​ർ​ണ​ത്തി​ന് ഡി​മാ​ൻ​ഡ് വ​ർ​ധി​ച്ച​തും രാ​ജ്യ​ത്തെ വി​ല​വ​ർ​ധ​ന​യെ സ്വാ​ധീ​നി​ച്ച​താ​യാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.