വാ​ക്സി​ൻ‌ ക്ഷാ​മം: എ​റ​ണാ​കു​ള​ത്തും മെ​ഗാ വാ​ക്സി​നേഷൻ ക്യാ​മ്പു​ക​ൾ നി​ർ​ത്തു​ന്നു
Saturday, April 17, 2021 11:45 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ൻ‌ ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​നു പി​ന്നാ​ലെ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും മെ​ഗാ വാ​ക്സി​നേഷൻ ക്യാ​മ്പു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​ലോ​ച​ന. ഞാ​യ​റാ​ഴ്ച മു​ത​ൽ വാ​ക്സി​നേ​ഷ​ൻ ആ​ശു​പ​ത്രി​ക​ൾ വ​ഴി മാ​ത്ര​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.

നേ​ര​ത്തെ വാ​ക്സി​ൻ ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് മി​ക്ക ജി​ല്ല​ക​ളി​ലും മെ​ഗാ വാ​ക്സി​നേഷൻ ക്യാ​മ്പു​ക​ൾ മു​ട​ങ്ങി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ര​ണ്ടു​ല​ക്ഷം ഡോ​സ് വാ​ക്സി​ൻ മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. 50 ല​ക്ഷം ഡോ​സ് ആ​ണ് കേ​ര​ളം കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

സം​സ്ഥാ​ന​ത്തെ 3.65 കോ​ടി ജ​ന​ങ്ങ​ളി​ൽ 13.39 ശ​ത​മാ​നം പേ​ർ മാ​ത്ര​മേ ഇ​തു​വ​രെ വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ള്ളൂ എ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ആ​ദ്യ​ഡോ​സ് സ്വീ​ക​രി​ച്ച മി​ക്ക​വ​രും ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കേ​ണ്ട സ​മ​യം അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വാ​ക്സി​ൻ ക്ഷാ​മം ഉ​ണ്ടാ​യ​ത് തി​രി​ച്ച​ടി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.