കോ​വി​ഡ് പ്ര​തി​സ​ന്ധി; കും​ഭ​മേ​ള ച‌​ട​ങ്ങു​ക​ൾ പ്ര​തീ​കാ​ത്മ​ക​മാ​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Saturday, April 17, 2021 9:57 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കും​ഭ​മേ​ള ച​ട​ങ്ങു​ക​ൾ പ്ര​തീ​കാ​ത്മ​ക​മാ​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ച​ട​ങ്ങു​ക​ൾ വെ​ട്ടി​ച്ചു​രു​ക്ക​ണ​മെ​ന്നും മോ​ദി അ​ഭ്യ​ർ​ഥി​ച്ചു.

ജു​ന അ​ഖാ​ര​യി​ലെ ആ​ചാ​ര്യ മ​ഹാ​മ​ണ്ഡ​ലേ​ശ്വ​ർ സ്വാ​മി അ​വ​ധേ​ശാ​ന​ന്ദ ഗി​രി​യു​മാ​യി ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം നി​ർ​ദേ​ശി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കും​ഭ​മേ​ള​യ്ക്ക് വ​ലി​യ ജ​ന​ക്കൂ​ട്ട​മെ​ത്തു​ന്ന സാ​ഹ​ച​ര്യ​മൊ​ഴി​വാ​ക്ക​ണ​മെ​ന്ന് സ്വാ​മി അ​വ​ധേ​ശാ​ന​ന്ദ ഗി​രി ആ​വ​ശ്യ​പ്പെ​ട്ടു. മേ​ള​വേ​ദി​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.