നീ​ര​വ് മോ​ദി​യെ ഇ​ന്ത്യ​ക്ക് കൈ​മാ​റാ​ൻ ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി
Friday, April 16, 2021 7:42 PM IST
ല​ണ്ട​ൻ: വാ​യ്പ ത​ട്ടി​പ്പു​കേ​സി​ൽ ല​ണ്ട​നി​ലെ ജ​യ​ലി​ൽ ക​ഴി​യു​ന്ന വ​ജ്ര വ്യ​വ​സാ​യി നീ​ര​വ് മോ​ദി​യെ ഇ​ന്ത്യ​ക്ക് കൈ​മാ​റാ​ൻ ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി. യു​കെ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി പ്രീ​തി പ​ട്ടേ​ൽ ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ൽ ഒ​പ്പി​ട്ടു.

എ​ന്നാ​ൽ ഈ ​ഉ​ത്ത​ര​വി​ലൂ​ടെ നീ​ര​വ് മോ​ദി​യെ ഉ​ട​ൻ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​വാ​ൻ ക​ഴി​യി​ല്ല. നീ​ര​വ് മോ​ദി​ക്ക് 28 ദി​വ​സ​ത്തി​നു​ള്ളി​ൽ ഈ ​ഉ​ത്ത​ര​വി​നെ​തി​രെ യു​കെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ക​ഴി​യും. നേ​ര​ത്തെ വി​ജ​യ് മ​ല്യ​യേ​യും ഇ​ന്ത്യ​ക്ക് കൈ​മാ​റാ​ൻ 2019 ഫെ​ബ്രു​വ​രി​യി​ൽ ഉ​ത്ത​ര​വാ​യി​രു​ന്നു. മ​ല്യ കോ​ട​തി​യെ സ​മീ​പി​ച്ച​തി​നാ​ൽ ന​ട​പ​ടി നീ​ണ്ടു​പോ​കു​ക​യാ​ണ്. നി​യ​മ​പ​ര​മാ​യ കൈ​മാ​റ്റ​ത്തി​ന് മാ​സ​ങ്ങ​ളോ വ​ർ​ഷ​ങ്ങ​ളോ എ​ടു​ത്തേ​ക്കാം.

പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ​നി​ന്ന് (പി‌​എ​ൻ‌​ബി) 14,000 കോ​ടി വാ​യ്പ എ​ടു​ത്ത് മു​ങ്ങി​യെ​ന്നാ​ണ് നീ​ര​വ് മോ​ദി​ക്കെ​തി​രാ​യ കേ​സ്. നേ​ര​ത്തെ, നീ​ര​വി​നെ ഇ​ന്ത്യ​യി​ലേ​ക്ക് നാ​ടു​ക​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ല​ണ്ട​നി​ലെ വെ​സ്റ്റ് മി​നി​സ്റ്റ​ര്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നു.

നീ​ര​വി​നെ കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ൾ സ്വീ​ക​ര്യ​മാ​ണെ​ന്നാ​ണ് കോ​ട​തി അ​റി​യി​ച്ച​ത്. കോ​വി​ഡും ഇ​ന്ത്യ​യി​ലെ ജ​യി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളും ത​ന്‍റെ മാ​ന​സി​കാ​രോ​ഗ്യം മോ​ശ​മാ​ക്കും എ​ന്ന​ത​ട​ക്കം നീ​ര​വ് ഉ​ന്ന​യി​ച്ച വാ​ദ​ങ്ങ​ളെ​ല്ലാം കോ​ട​തി ത​ള്ളി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.