വ​ള​ഞ്ഞ വ​ഴി​യി​ലൂ​ടെ​യു​ള​ള ഉ​പ​ദേ​ശം എ​ൻ​എ​സ്എ​സി​നോ​ട് വേ​ണ്ട; വി​ജ​യ​രാ​ഘ​വ​ന് സു​കു​മാ​ര​ന്‍ നാ​യ​രു​ടെ മ​റു​പ​ടി
Friday, April 16, 2021 5:53 PM IST
കോ​ട്ട​യം: സി​പി​എം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ന് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍ നാ​യ​രു​ടെ മ​റു​പ​ടി. വ​ള​ഞ്ഞ വ​ഴി​യി​ലൂ​ടെ​യു​ള​ള സി​പി​എം ഉ​പ​ദേ​ശം എ​ൻ​എ​സ്എ​സി​നോ​ട് വേ​ണ്ട. വി​ജ​യ​രാ​ഘ​വ​ന്‍റെ വി​മ​ർ​ശ​നം കേ​ര​ള ച​രി​ത്രം പ​ഠി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്നും എ​ൻ​എ​സ്എ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

മു​ന്നാ​ക്ക സം​വ​ര​ണം ന​ട​പ്പാ​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ബാ​ധ്യ​ത​യാ​ണ്. കേ​ന്ദ്രം ന​ട​പ്പാ​ക്കി​യ​തു​കൊ​ണ്ടാ​ണ് കേ​ര​ളം ന​ട​പ്പാ​ക്കി​യ​ത്. വോ​ട്ടെ​ടു​പ്പ് ദി​വ​സം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​റ​ഞ്ഞ​തി​ല്‍ രാ​ഷ​ട്രീ​യ​മോ മ​ത​പ​ര​മാ​യോ ഒ​ന്നു​മി​ല്ല.

ശ​ബ​രി​മ​ല ച​ർ​ച്ച​യാ​ക്കി​യ​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്. ദേ​വ​നും ദേ​വ​ഗ​ണ​ങ്ങ​ളു​മൊ​ക്കെ ബ​ന്ധ​പ്പെ​ടു​ത്തി​യ​തും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​റ​ഞ്ഞ​തി​ന് മ​ത​സാ​മു​ദാ​യി​ക പ​രി​വേ​ഷം ന​ല്‍​കി​യ​തും മു​ഖ്യ​മ​ന്ത്രി ആ​ണെ​ന്നും പ്ര​സ്താ​വ​ന കു​റ്റ​പ്പെ​ടു​ത്തു​ന്നു. ആ​ര്‍​എ​സ്എ​സ് അ​ട​ക്കം എ​ല്ലാ സം​ഘ​ട​ന​ക​ളോ​ടും എ​ൻ​എ​സ്എ​സ് തു​ല്യ​അ​ക​ല​മാ​ണ് സൂ​ക്ഷി​ക്കു​ന്ന​തെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.