ഒ​രു ദി​വ​സം തെ​ലു​ങ്കാ​ന​യു​ടെ മു​ഖ്യ​മ​ന്ത്രി​യാ​കും: ജ​ഗ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ സ​ഹോ​ദ​രി
Friday, April 16, 2021 5:15 PM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു സ​ർ​ക്കാ​ർ 1.91 ല​ക്ഷം ഒ​ഴി​വു​ക​ളി​ൽ നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​രാ​ഹാ​ര സ​ത്യാ​ഗ്ര​ഹം ന​യി​ക്കു​ന്ന വൈ.​എ​സ് ശ​ർ​മി​ള​യെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് നീ​ക്കി. ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി വൈ.​എ​സ് ജ​ഗ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ സ​ഹോ​ദ​രി​യും അ​വി​ഭ​ക്ത ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന വൈ.​എ​സ് രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ മ​ക​ളു​മാ​ണ് ശ​ർ​മി​ള.

ത​ന്‍റെ പി​താ​വി​ന്‍റെ ജ​ന്മ​ദി​ന​മാ​യ വ​രു​ന്ന ജൂ​ൺ എ​ട്ടി​ന് പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും റാ​ലി ന​ട​ത്തു​മെ​ന്നും ശ​ർ​മി​ള പ്ര​ഖ്യാ​പി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ ഇ​ന്ദി​രാ പാ​ർ​ക്കി​ലാ​ണ് ശ​ർ​മി​ള സ​ത്യാ​ഗ്ര​ഹ​മി​രു​ന്ന​ത്. ശ​ർ​മി​ള​യു​ടെ അ​മ്മ​യും നി​ര​വ​ധി അ​നു​യാ​യി​ക​ളും സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. ഇ​ന്ദി​രാ പാ​ർ​ക്കി​ൽ​നി​ന്നും മാ​റ്റി​യ ശ​ർ​മി​ള ലോ​ട്ട​സ് പാ​ർ​ക്കി​ൽ നി​രാ​ഹ​ര സ​ത്യാ​ഗ്ര​ഹം തു​ട​രു​ക​യാ​ണ്.

ത​ന്‍റെ അ​നു​യാ​യി​ക​ളെ വി​ട്ട​യ​ക്കും​വ​രെ താ​ൻ സ​ത്യാ​ഗ്ര​ഹം തു​ട​രു​മെ​ന്ന് അ​വ​ർ അ​റി​യി​ച്ചു. ഒ​രു ദി​വ​സം താ​ൻ തെ​ലു​ങ്കാ​ന​യു​ടെ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് ശ​ർ​മി​ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.