അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം; കെ.​എം. ഷാ​ജി​യെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും
Friday, April 16, 2021 10:31 AM IST
കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ കെ.​എം. ഷാ​ജി എം​എ​ൽ​എ​യെ വി​ജി​ല​ൻ​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്യും. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തെ ഷാ​ജി​ക്ക് വി​ജി​ല​ൻ​സ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

ഷാ​ജി​യു​ടെ കോ​ഴി​ക്കോ​ട്ടെ​യും ക​ണ്ണൂ​രി​ലെ​യും വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ വി​ജി​ല​ൻ​സ് സം​ഘം പ​ണ​വും സ്വ​ർ​ണ​വും നി​ര​വ​ധി രേ​ഖ​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​റി​യാ​നാ​ണ് വി​ജി​ല​ൻ​സ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

എ​ന്നാ​ൽ പ​ണ​ത്തി​ന് രേ​ഖ​യു​ണ്ടെ​ന്നും സ്ഥ​ല ക​ച്ച​വ​ട​ത്തി​നാ​യി ബ​ന്ധു ഏ​ൽ​പ്പി​ച്ച പ​ണ​മാ​ണെ​ന്നു​മാ​ണ് ഷാ​ജി​യു​ടെ വി​ശ​ദീ​ക​ര​ണം. രേ​ഖ ഹാ​ജ​രാ​ക്കാ​ൻ ര​ണ്ടു ദി​വ​സ​ത്തെ സ​മ​യം വേ​ണ​മെ​ന്നും ഷാ​ജി വി​ജി​ല​ൻ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.