ഡ​ൽ​ഹി​യി​ൽ മൂ​ന്നൂ​റി​ല​ധി​കം പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ്
Friday, April 16, 2021 4:07 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ മൂ​ന്നൂ​റി​ല​ധി​കം പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 15 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ൽ ക്വാ​റന്‍റൈ​നി​ലാ​ണെ​ന്നും ഡ​ൽ​ഹി പോ​ലീ​സ് അ​റി​യി​ച്ചു.

ന​മ്മു​ടെ നി​ര​വ​ധി പോ​ലീ​സു​കാ​ർ​ക്ക് അ​ടു​ത്തി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​സ്.​എ​ൻ. ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു. ജോ​ലി സ​മ​യ​ത്ത് പോ​ലീ​സു​കാ​ർ മൂ​ന്ന് ല​യ​ർ മാ​സ്​കോ എ​ൻ95 മാ​സ്കോ ഉ​പ​യോ​ഗി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​ക​യും വേ​ണ​മെ​ന്നും ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഡ​ൽ​ഹി​യി​ൽ 16,699 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും 112 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.