മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ ഇ​ര​ട്ടി​യാ​കും: ഉ​ദ്ധ​വ് താ​ക്ക​റെ
Friday, April 16, 2021 6:41 AM IST
മും​ബൈ: 15 ദി​വ​സ​ത്തി​നു​ള്ളി​ൽ മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ കോ​വി​ഡ് കേ​സു​ക​ൾ ഇ​ര​ട്ടി​യാ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താക്ക​റെ. കേ​ന്ദ്ര സ​ർ​ക്കാ​രി​ന് എ​ഴു​തി​യ ക​ത്തി​ലാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്ക​ൽ. നി​ല​വി​ൽ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 5.64 ല​ക്ഷ​മാ​ണെ​ന്നും ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ഇ​ത് 11.9 ല​ക്ഷ​ത്തി​ലേ​ക്ക് എ​ത്തു​മെ​ന്നു​മാ​ണു ബു​ധ​നാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​ഴു​തി​യ ക​ത്തി​ൽ ഉ​ദ്ദ​വ് പ​റ​യു​ന്ന​ത്.

ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ സം​സ്ഥാ​ന​ത്തി​ന് ആ​വ​ശ്യ​മു​ള്ള മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ന്‍റെ അ​ള​വ് പ്ര​തി​ദി​നം 2,000 മെ​ട്രി​ക് ട​ണ്ണി​ലേ​ക്ക് എ​ത്തു​മെ​ന്നും താ​ക്ക​റെ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നി​ല​വി​ൽ 1,200 മെ​ട്രി​ക് ട​ണ്‍ മെ​ഡി​ക്ക​ൽ ഓ​ക്സി​ജനാ​ണു സം​സ്ഥാ​ന​ത്തി​ന് ആ​വ​ശ്യ​മു​ള്ള​ത്. അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു ദ്ര​വ​രൂ​പ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ട് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ ഉ​ദ്ധ​വ്, രാ​ജ്യ​ത്തി​ന്‍റെ തെ​ക്കു, കി​ഴ​ക്ക് പ്ര​ദേശ​ങ്ങ​ളി​ലെ സ്റ്റീ​ൽ പ്ലാ​ന്‍റു​ക​ളി​ൽ​നി​ന്ന് ആ​കാ​ശ​മാ​ർ​ഗം ഓ​ക്സി​ജ​ൻ എ​ത്തി​ക്കു​ന്ന​തി​നു ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ നി​യ​മപ്ര​കാ​രം അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള കോ​വി​ഡ് രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്കും മ​റ്റു ശ്വാ​സ​കോ​ശ​സം​സ​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്കും മെ​ഡി​ക്ക​ൽ ഗ്രേ​ഡ് ഓ​ക്സി​ജ​ൻ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ട് മ​ഹാ​രാ​ഷ്‌​ട്ര അ​യ​ൽ​സം സ്ഥാ​ന​ങ്ങ​ളെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും നി​ല​വി​ലെ സാ​ഹ​ച​ര​ത്തി​ൽ ന​ൽ​കാ​നാ​വി​ല്ല എ​ന്ന മ​റു​പ​ടി​യാ​ണു ല​ഭി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി രാ​ജേ​ഷ് ടോ​പെ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.